ADVERTISEMENT

ദമ്മാം∙ ‘വിശ്വമാനവികതക്ക് വേദ വെളിച്ചം’ എന്ന പ്രമേയം ഉയർത്തിപ്പിടിച്ച് കരിപ്പൂരിൽ വെച്ച് ഈ വരുന്ന ജനുവരി അവസാനവാരത്തിൽ നടക്കുന്ന   പത്താമത്  മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്‍റെ സൗദിയിലെ കിഴക്കൻ പ്രവിശ്യാ പ്രചാരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ദമ്മാമിൽ വെച്ച് നടന്നു . സൗദി ഇന്ത്യൻ ഇസ്​ലാഹി സെന്‍റർ ദേശീയ അധ്യക്ഷൻ ഫാറൂഖ് സ്വലാഹി ഉദ്ഘാടനം നിർവ്വഹിച്ചു . രാവിലെ 10 മുതൽ വൈകുന്നേരം വരേ നീണ്ടു നിന്ന ഏകദിന പഠന ക്യാമ്പ് വിവിധ സെഷനുകളാൽ സമ്പന്നമായിരുന്നു .

കിഴക്കൻ പ്രവിശ്യയിലെ ചാപ്റ്ററുകളുടെ ശാക്തീകരണം ലക്ഷ്യമിട്ട് നടന്ന എസ്കോമിന് യൂസുഫ് കൊടിഞ്ഞി നേതൃത്വം നൽകി.ആദർശ  സെഷന് മുനീർ ഹാദിയും , സംഘടനാ സെഷന്  ഇഖ്ബാൽ സുല്ലമിയും ഫീഡ്ബാക് സെഷനു മുജീബ് കുഴിപ്പുറവും നേതൃത്വം നൽകി . സമാപന സംഗമത്തിൽ ‘വിശ്വമാനവികതക്ക് വേദ വെളിച്ചം ’ എന്ന സമ്മേളന പ്രമേയം സഹൽ ഹാദി റിയാദ് വിശദീകരിച്ചു . യുദ്ധത്തിന്‍റെ മറവിൽ പലസ്തീനിലെ നിരപരാധികളായ സ്ത്രീകളേയും കുട്ടികളേയുമടക്കം  കൊന്ന് തള്ളുന്ന ഇസ്റായേലിന്‍റെ ദാഷ്ട്യത്തെ അപലപിച്ചും  സ്വന്തം മണ്ണിൽ നിലനിൽപിന് വേണ്ടി പോരാടുന്ന പലസ്തീനിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും  ഫോക്കസ് സൗദി നാഷണൽ സി ഒ ഒ നസീമുസ്സബാഹ് പ്രമേയമവതരിപ്പിച്ചു .

കിഴക്കൻ പ്രവിശ്യയിലെ വിവിധ സെന്‍ററുകളെ പ്രതിനിധീകരിച്ച് അബ്ദുൽ അഹദ് അൽ ഹസ  , സലീം അരിയല്ലൂർ , അൻസാരി അൽ ഖോബാർ , ഉബൈദ് കക്കോവ് , അൻഷാദ് അബ്ബാസ് , റഷീദ് കൈപാക്കിൽ , ഷുക്കൂർ മൂസ , ജമാൽ പി കെ , നൗഷാദ് എം വി , സൌബീർ കൊല്ലം സംസാരിച്ചു .അശ്റഫ് കക്കോവ് ഖിറാഅത്ത് നടത്തി . വഹീദുദ്ധീൻ കാട്ടുമുണ്ട അദ്ധ്യക്ഷനായിരുന്നു .   നസ്റുള്ള അബ്ദുൽ കരീം ദമ്മാം സ്വാഗതവും , അബ്ദുൽ വഹാബ് ജുബൈൽ നന്ദിയും പറഞ്ഞു .

English Summary:

Inaugurated the campaign activities of Mujahid meeting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com