ADVERTISEMENT

ദോഹ∙ കപ്പൽ ടൂറിസം സീസണിൽ  സഞ്ചാരികളെ വരവേൽക്കാനൊരുങ്ങി മിഷെറീബ് മ്യൂസിയം. കപ്പൽ സഞ്ചാരികൾക്ക് രാജ്യത്തിന്റെ സമ്പന്നമായ ചരിത്രവും സംസ്‌കാരവും പൈതൃകവും അടുത്തറിയാനുള്ള അവസരമാണ് മ്യൂസിയം സന്ദർശനത്തിലൂടെ ലഭിക്കുക. സാംസ്‌കാരിക പ്രദർശനങ്ങളും ഇവന്റുകളുമെല്ലാമാണ് സന്ദർശകർക്കായി മ്യൂസിയം സംഘടിപ്പിക്കുന്നത്. ഖത്തർ ടൂറിസമാണ് മിഷെറീബ് മ്യൂസിയം സന്ദർശനത്തിലൂടെ ഖത്തറിന്റെ ചരിത്ര, പൈതൃക സവിശേഷതകളിലേക്ക് സഞ്ചാരികളെ എത്തിക്കുന്നത്. ലോകത്തിലെ തന്നെ സുസ്ഥിര നഗരങ്ങളിലൊന്നായ  മിഷെറീബ് ഡൗൺടൗൺ ദോഹയിലാണ് 4 പൈതൃക വീടുകൾ ഉൾപ്പെടുന്ന മിഷെറീബ് മ്യൂസിയം. 

രാജ്യത്തേക്ക് എത്തുന്ന സഞ്ചാരികളുടെ പ്രധാന ആകർഷണ കേന്ദ്രങ്ങളിലൊന്നായി മിഷെറീബ് മ്യൂസിയം മാറിക്കഴിഞ്ഞു. മ്യൂസിയത്തിന്റെ മൊബൈൽ ആപ്ലിക്കേഷനുമുണ്ട്. മ്യൂസിയത്തിലൂടെ സൗജന്യ ഓഡിയോ ടൂർ, മ്യൂസിയം സന്ദർശനത്തിനുള്ള ബുക്കിങ് ഉൾപ്പെടെയുള്ള സൗകര്യങ്ങളുണ്ട്. 8 ഭാഷകളിൽ ഓഡിയോ ടൂർ ലഭ്യമാണ്.  ഈ മാസം ആരംഭിക്കുന്ന കപ്പൽ ടൂറിസം സീസൺ 2024 ജനുവരി വരെ നീളും. ദോഹ തുറമുഖത്ത് ഏകദേശം 80 ആഡംബര കപ്പലുകളാണ് സഞ്ചാരികളുമായി എത്തുക.  ഖത്തർ ദേശീയ ടൂറിസം നയങ്ങൾ കൈവരിക്കുന്നതിൽ കപ്പൽ ടൂറിസം പ്രധാന ഘടകങ്ങളിലൊന്നാണ്. 2030നകം മധ്യപുർവേഷ്യയിലെ അതിവേഗ വളർച്ച കൈവരിക്കുന്ന ടൂറിസം കേന്ദ്രമായി ഖത്തർ മാറുമെന്നാണ് പ്രതീക്ഷ.

English Summary:

Msheireb Museums is getting ready to host tourists

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com