ADVERTISEMENT

റിയാദ് ∙ പ്രവാസികൾക്ക് സ്വന്തം രാജ്യത്തെ ഡ്രൈവിങ് ലൈസന്‍സ് താല്‍ക്കാലികമായി ഉപയോഗിച്ച് സൗദിയിൽ വാഹനം ഓടിക്കാമെന്ന് ട്രാഫിക് ഡയറക്ടറേറ്റ്. ഡ്രൈവര്‍മാരായി ജോലിക്ക് എത്തുന്ന പ്രവാസികള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

അംഗീകൃത കേന്ദ്രത്തില്‍ നിന്നുളള ഡ്രൈിവിങ്‌ ലൈസന്‍സിന്റെ പരിഭാഷ ഡ്രൈവര്‍മാര്‍ കൈയ്യില്‍ കരുതണം. ഓരോ ലൈസന്‍സിന്റെയും മാനദണ്ഡമനുസരിച്ചായിരിക്കും അനുമതി നല്‍കുകയെന്നും സൗദി ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു.

വാഹനം ഓടിക്കുന്നതിന് അംഗീകൃത കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന വിദേശ ഡ്രൈവിങ് ലൈസന്‍സസിന്റെ അറബിയിലുള്ള പകര്‍പ്പ് കൂടെ കരുതണം. സ്വന്തം നാട്ടില്‍ ലൈറ്റ് വെഹിക്കിള്‍ ലൈസന്‍സുള്ളയാള്‍ക്ക് അതേ വാഹനം മാത്രമേ സൗദിയിലും ഓടിക്കാനാകൂവെന്നും അറിയിപ്പിൽ പറയുന്നു. ഹെവി ലൈസന്‍സുള്ളയാള്‍ക്ക് ഹെവി വാഹനങ്ങള്‍ ഓടിക്കാന്‍ അനുമതിയുണ്ട്. മൂന്ന് മാസത്തേക്ക് ആയിരിക്കും ഈ അനുമതി. അതിന് ശേഷം സൗദിയുടെ അംഗീകൃത ലൈസന്‍സ് സ്വന്തമാക്കണമെന്നും ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.

English Summary:

Expatriates can drive in Saudi Arabia using their home country's license temporarily

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com