ഓട്ടമേഷൻ എനിവേറുമായി സഹകരിക്കാൻ എച്ച്എൽബി ഹാംത്
Mail This Article
ദുബായ് ∙ ഓഡിറ്റ്, ടാക്‌സ് അഡ്വൈസറി സ്ഥാപനമായ എച്ച്എൽബി ഹാംതും ഓട്ടമേഷൻ എനിവേറും ചേർന്ന് സെന്റർ ഓഫ് എക്‌സലൻസ് (സിഒഇ) സ്ഥാപിക്കുന്നതിനുള്ള കരാർ ഒപ്പുവച്ചു. സേവനങ്ങൾ ഡിജിറ്റലാക്കുന്നതിൽ എച്ച്എൽബി ഹാംതിന്റെ പങ്ക് അടിവരയിടുന്നതാണ് റോബട്ടിക് പ്രോസസ് ഓട്ടമേഷൻ സെന്റർ ഓഫ് എക്‌സലൻസ് (ആർപിഎ സിഒഇ). നിർമിത ബുദ്ധി (എഐ) രംഗത്തു പ്രവർത്തിക്കുന്ന ഓട്ടമേഷൻ എനിവേറുമായുള്ള സഹകരണത്തിലൂടെ സേവനം വിപുലപ്പെടുത്തുകയാണ് ലക്ഷ്യം. സർക്കാർ, സ്വകാര്യ മേഖലയിലെ വ്യത്യസ്ത സ്ഥാപനങ്ങൾക്ക് അനുയോജ്യവും ഫലപ്രദവുമായ സേവനങ്ങൾ കൃത്യമായി കണ്ടെത്തി വിന്യസിക്കാൻ ഇതിലൂടെ സാധിക്കും. ഡിജിറ്റൽ കൺസൽറ്റിങ്, അത്യാധുനിക അനലറ്റിക്‌സ്, എഐ എന്നിവയും തടസ്സമില്ലാത്ത പ്രവർത്തന ഏകീകരണം ഉറപ്പാക്കുന്നു.
സാപ് ബിസിനസ് വൺ, സേജ് എക്‌സ് 3 തുടങ്ങിയ സേവനങ്ങളും എച്ച്എൽബി ഹാംത് നൽകുന്നു. പുതിയ സഹകരണം യുഎഇയ്ക്ക് അകത്തും പുറത്തുമുള്ള പ്രവർത്തന ചെലവ് ലാഭിക്കാനും ഡിജിറ്റൽ സേവനം മെച്ചപ്പെടുത്താനും സഹായകമാണെന്ന് മാനേജിങ് പാർട്നർ ജോൺ വർഗീസ് പറഞ്ഞു.
പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനും ഉൽപാദനക്ഷമത വർധിപ്പിക്കാനും വിഭവ വിഹിതം വിപുലീകരിക്കാനും ഇന്റലിജന്റ് ഓട്ടമേഷനിലൂടെ സാധിക്കും. എച്ച്എൽബി ഹാംതിലെ ഇന്റലിജന്റ് ഓട്ടമേഷൻ സിഒഇ റോബട്ടിക് പ്രോസസ് ഓട്ടമേഷന്റെ മുഴുവൻ സാധ്യതകളും പ്രയോജനപ്പെടുത്തുമെന്ന് സിഇഒ വിജയ് ആനന്ദ് പറഞ്ഞു.