മാർ ഗ്രീഗോറിയോസ് മഹാ ഇടവകയിൽ പെരുന്നാളിന് കൊടിയേറി
Mail This Article
മസ്കത്ത്∙ മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയുടെ കാവൽ പിതാവും മലങ്കര സഭയുടെ പ്രഖ്യാപിത പരിശുദ്ധനുമായ പരുമല തിരുമേനിയുടെ 121–ാം ഓർമപ്പെരുന്നാളിന് കൊടിയേറി. അഹമ്മദാബാദ് ഭദ്രാസന മെത്രാപ്പോലീത്താ ഡോ . ഗീവർഗീസ് മാർ തെയോഫിലോസിന്‍റെ മുഖ്യകാർമ്മികത്വത്തിൽ സെന്റ്. തോമസ് ചർച്ചിൽ നടന്ന വിശുദ്ധ കുർബ്ബാനയ്ക്ക് ഷേഷമായിരുന്നു പെരുന്നാൾ കൊടിയേറ്റ് കർമ്മങ്ങൾ.
സഭയുടെ പാരമ്പര്യ ആചാനുഷ്ടാനങ്ങളോടെ മെത്രാപ്പോലീത്തായും വൈദികരും വിശ്വാസികളും പ്രദക്ഷിണമായെത്തിയെത്തി പ്രത്യേക പ്രാർത്ഥന നടത്തിയാണ് കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചത്. പ്രാർത്ഥനാകളോടെയും ആചാരത്തിന്റെ ഭാഗമായി വെറ്റില സമർപ്പിച്ചും നൂറ് കണക്കിന് വിശ്വാസികൾ ചടങ്ങിൽ പങ്കാളികളായി. ഇടവക വികാരി ഫാ. വർഗീസ് റ്റിജു ഐപ്പ്, അസ്സോസിയേറ്റ് വികാരി ഫാ. എബി ചാക്കോ , ഫാ. ഫിലിപ്പ് തരകൻ തേവലക്കര എന്നീ വൈദികർ സഹകാർമ്മികത്വം വഹിച്ചു.
പെരുന്നാളിനോടനുബന്ധിച്ച് ഈ മാസം 30 മുതൽ നവംബർ 2 വരെയുള്ള ദിവസങ്ങളിൽ വൈകിട്ട് ഏഴിന് സന്ധ്യനമസ്കാരം, ഗാനശുശ്രൂഷ, വചന ശുശ്രൂഷ, സമർപ്പണ പ്രാർത്ഥന എന്നിവ നടത്തപ്പെടും . വചന ശുശ്രൂഷയ്ക്ക് മലങ്കര സഭയിലെ അനുഗ്രഹീത പ്രഭാഷകൻ ഫാ. ഫിലിപ്പ് തരകൻ തേവലക്കര നേതൃത്വം നൽകും. നവംബർ 2 വൈകിട്ട് ഭക്തിനിർഭരമായ റാസ, ശ്ലൈഹിക വാഴ്‌വ്, നേർച്ച വിളമ്പ് എന്നിവയും നവംബർ 3 ന് രാവിലെ വി. മൂന്നിന്മേൽ കുർബാന, നേർച്ച വിളമ്പ്. തുടർന്ന് ഇടവക ദിനാചരണത്തിന്റെ ഭാഗമായുള്ള വിവിധ പരിപാടികളോടെ പെരുന്നാൾ ആചരണത്തിന് സമാപനം കുറിക്കും. പെരുന്നാൾ ശുഷ്രൂഷകൾക്ക് ഡോ. ഗീവർഗീസ് മാർ തെയോഫിലോസ് മുഖ്യ കാർമ്മികത്വം വഹിക്കും. ഇടവക വികാരിമാരും ഭരണസമിതിയും നേതൃത്വം നൽകും