ADVERTISEMENT

അബുദാബി ∙ നിർമാണ തൊഴിലാളികൾക്ക് സമീകൃതവും പോഷക സമൃദ്ധവുമായ ഭക്ഷണത്തിന്റെ ആവശ്യകത സംബന്ധിച്ച് അബുദാബി നഗരസഭ ബോധവൽക്കരണം നടത്തി. അനാരോഗ്യകരമായ ജീവിത ശൈലി ഹൃദയാരോഗ്യത്തെ അപകടത്തിലാക്കുമെന്നും മുന്നറിയിപ്പു നൽകി. ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ ഉറപ്പാക്കി രോഗപ്രതിരോധം ശക്തമാക്കണമെന്നും ആവശ്യപ്പെട്ടു. ലോക ഹൃദയദിനത്തോടനുബന്ധിച്ച് ആസ്റ്ററുമായി സഹകരിച്ചാണ് ബോധവത്കരണം നടത്തിയത്. അബുദാബിയിലെ ഒരു നിർമാണ കേന്ദ്രത്തിലായിരുന്നു ശിൽപശാല. ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ വളർത്തിയെടുക്കുക എന്നതായിരുന്നു വിഷയം.

ജോലിക്കിടെ ഹൃദയാഘാതം ഉണ്ടായാൽ നൽകേണ്ട പ്രഥമ ശുശ്രൂഷകൾ തൊഴിലാളികളെ പരിശീലിപ്പിച്ചു. ഹൃദ്രോഗ സാധ്യതകൾ ലഘൂകരിക്കുന്നതിനു ചെയ്യേണ്ട കാര്യങ്ങളും പതിവ് ആരോഗ്യ പരിശോധനകളുടെ പ്രാധാന്യവും ബോധ്യപ്പെടുത്തി. പുകവലി ഒഴിവാക്കണമെന്നും പ്രായത്തിനും ഉയരത്തിനും അനുസരിച്ച് ശരീരഭാരം നിലനിർത്തണമെന്നും ആവശ്യപ്പെട്ടു. രക്തസമ്മർദ്ദം, പ്രമേഹം എന്നിവയ്ക്കു കാരണമാകാവുന്ന അനാവശ്യ സമ്മർദങ്ങളെ മറികടക്കാനുള്ള നിർദേശങ്ങളും നൽകി. ദിവസവും 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യേണ്ടതിന്റെ പ്രയോജനങ്ങൾ എടുത്തുപറഞ്ഞു. തൊഴിലാളികൾക്ക് പ്രമേഹം, രക്തസമ്മർദം, ഹൃദ്രോഗ പരിശോധനകൾ സൗജന്യമായി നടത്തി.

English Summary:

Abu Dhabi Municipality conducted an awareness campaign for workers on World Heart Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com