ഡൊമിനിക് മാര്ട്ടിൻ ദുബായില്‍ നിന്നും എത്തിയത് 2 മാസം മുന്‍പ്; സ്ഫോടനം നടത്തിയെന്ന് വിശ്വസിക്കാനാകാതെ സുഹൃത്തുക്കൾ
Mail This Article
×
ദുബായ് ∙ എല്ലാവരോടും സൗഹൃദപരമായ പെരുമാറ്റം. അനാവശ്യമായി യാതൊരു കാര്യത്തിലും ഇടപെടില്ല. ഇത്തരമൊരാൾ ഒരു സ്ഫോടനം നടത്തുമെന്ന് വിശ്വസിക്കാനാകുന്നില്ല– കളമശ്ശേരി സ്‌ഫോടനത്തിന് പിന്നില്‍ താനാണെന്ന് വെളിപ്പെടുത്തിയ ഡൊമിനിക് മാര്‍ട്ടിനെക്കുറിച്ച് അയാൾ ജോലി ചെയ്തിരുന്ന ദുബായ് സിലിക്കൺ ഒയാസിസിലെ കമ്പനിയിലെ സഹപ്രവർത്തകരുടെ പ്രതികരണമാണിത്.
രണ്ട് മാസം മുന്‍പായിരുന്നു ഡൊമിനിക് മാർട്ടിൻ കേരളത്തിലേക്ക് പോയത്. ഒരു ബന്ധുവിന് സുഖമില്ലെന്ന് പറഞ്ഞ് അത്യാവശ്യമായി അവധിയെടുക്കുകയായിരുന്നു. നാട്ടിലെത്തിയശേഷം അവധി വീണ്ടും നീട്ടി വാങ്ങി. ഇൗ മാസം 30 ന് മടങ്ങിയെത്തുമെന്നായിരുന്നു കമ്പനി അധികൃതരെ അറിയിച്ചിരുന്നതെന്നും സുഹൃത്തുക്കള്‍ പറഞ്ഞു. വർഷങ്ങളായി ഇതേ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു ഡൊമിനിക് മാർട്ടിൻ.
English Summary:
Kalamassery Blast: Domini Mmartin worked in Dubai
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.