ഇലഞ്ഞിമരത്തിന്റെ മണമുള്ള പുസ്തകവുമായി ജോബിഷ് ഗോപി ഷാർജയിൽ
Mail This Article
ഷാർജ ∙ മാധവിക്കുട്ടിയുടെ പുന്നയൂർക്കുളം എന്ന ഗ്രമത്തിൽ നിന്നുള്ള പ്രവാസി യുവാവ് ജോബിഷ് ഗോപി താണിശ്ശേരി തന്റെ ഇലഞ്ഞിമരം പൂക്കുന്ന ഇടവപ്പാതി എന്ന നോവലുമായാണ് ഇപ്രാവശ്യം ഷാർജ രാജ്യാന്തര പുസ്തകമേളയിലെത്തിയത്. ഗ്രാമത്തിന്റെ സുഗന്ധത്തെക്കുറിച്ച് പറയാൻ ഏറെ ആഗ്രഹിക്കുന്ന ഇൗ യുവ എഴുത്തുകാരൻ എഴുത്തുവഴികൾ പങ്കിടുന്നു:
പുന്നയൂർക്കുളം എന്ന ഗ്രമത്തിൽ ജനിച്ചു വളർന്നയാളാണ് ഞാൻ. എലിയങ്ങാട്ട് ചിറയ്ക്കും മുല്ലമംഗലത്തെ കുളത്തിനും സർപ്പക്കാവിനും ആൽമരത്തിനും ഉപ്പുങ്ങൽ കടവിനും എന്ന് വേണ്ട ഒട്ടുമിക്കതിനും ഒരു ഭൂത കാലത്തിന്റെ ഒരു നാലുവരി കഥയെങ്കിലും പറയാനുണ്ടാകുമെന്ന് വിശ്വസിക്കുന്നു. സത്യവും മിഥ്യയുമായിട്ടുള്ള കഥകളും ഭാവനകളും മനുഷ്യസ്നേഹിയായ ഒരു പൊലീസുകാരന്റെ മനോധൈര്യവും ഇച്ഛാശക്തിയും മനുഷ്യത്വവുംകൊണ്ട് ഗ്രമത്തിലെ ഒരു മനയിൽ നടക്കുന്ന കൊലപാതകത്തിന്റെ ചുരുൾ അഴിയുകയാണ് ഈ നോവലിൽ. ഏതൊക്കെയോ ദുരൂഹമായ വഴികളിലൂടെ സഞ്ചരിച്ച് മനയില ഒരു അന്തർജനത്തിന്റെ മരണത്തിന് പിന്നിലുള്ള കഥാ പരിസരങ്ങൾ ആഭിചാരത്തിന്റെയും പ്രണയത്തിന്റെയും ബാക്കിപത്രങ്ങളായ മനുഷ്യ ജീവിതങ്ങളുടെ മനസികാപഗ്രഥനങ്ങളിലേക്കുള്ള ഒരു വഴി തുറക്കലാണ് ഈ കുറ്റാന്വേഷണ നോവൽ. ഗ്രീൻ ബുക്സ് ആണ് പ്രസാധകർ.