ADVERTISEMENT

ഷാര്‍ജ∙  ഷാർജ എക്സ്പോ സെന്‍ററിൽ നടക്കുന്ന രാജ്യാന്തര പുസ്തകമേളയുടെ 42–ാം പതിപ്പിൽ ഒട്ടേറെ മലയാളികളുടെ പുസ്തകങ്ങൾ പ്രകാശനം ചെയ്യുന്നു. ലിപി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന എം.എ. സുഹൈൽ അരീക്കോടിന്റെ ഒൻപതാമത് പുസ്തകം "കരളാഴം കടന്ന് കടൽ ദൂരത്തേക്ക് " 10 ന്  രാത്രി 10 ന് ഷാർജ റൈറ്റേഴ്സ് ഫോറത്തിൽ പ്രകാശനം ചെയ്യും. എട്ട് ചെറുകഥകളുടെ ഒരു സമാഹാരമാണിത്. നമ്മുടെ ഓരോ യാത്രകളും സ്വന്തം കഥകൾ പൂരിപ്പിക്കാൻ കഥാപാത്രങ്ങൾ നടത്തുന്ന സഞ്ചാരങ്ങളാണെന്ന് ഈ സമാഹാരം നമ്മെ ഓർമ്മപ്പെടുത്തുന്നു.  യാത്രകളിൽ കടന്നുവരുന്ന പല കഥാപാത്രങ്ങളും അവരുടെ സങ്കടങ്ങളും ചില പ്രതിസന്ധികളും സാഹസങ്ങളും തന്റെ ഭാവനയിൽ കാണാൻ ശ്രമിക്കുകയാണ് കഥാകൃത്ത് . 


അക്ബർ ആലിക്കര
അക്ബർ ആലിക്കര

എല്ലാ കരൾ  ബന്ധങ്ങളും അവസാനിപ്പിച്ച് കടൽ ദൂരത്തേക്ക് നീന്തി കയറുന്ന ചില മനുഷ്യരേയും ഇതിൽ വായിക്കാം. പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത് സിനിമ ഗാനരചയിതാവും എഴുത്തുകാരനുമായ കാനേഷ് പൂനൂരും പുറംചട്ടയിലെ പുസ്തക വിവരണം നൽകിയിരിക്കുന്നത് സാഹിത്യകാരൻ കെ.പി.രാമനുണ്ണിയുമാണ് . 


അക്ബർ ആലിക്കരയുടെ  ആദ്യ കഥാസമാഹാരമായ ' ചിലയ്ക്കാത്ത പല്ലി ' കവർ പേജ്
അക്ബർ ആലിക്കരയുടെ ആദ്യ കഥാസമാഹാരമായ ' ചിലയ്ക്കാത്ത പല്ലി ' കവർ പേജ്

എം.എ. സുഹൈൽ അരീക്കോടിന്റെ ഒൻപതാമത് പുസ്തകം "കരളാഴം കടന്ന് കടൽ ദൂരത്തേക്ക് " കവർ പേജ്
എം.എ. സുഹൈൽ അരീക്കോടിന്റെ ഒൻപതാമത് പുസ്തകം "കരളാഴം കടന്ന് കടൽ ദൂരത്തേക്ക് " കവർ പേജ്

പൂർണ ഉറൂബ്‌ ചെറുകഥ അവാർഡ്‌  നേടിയ കഥയും അക്കാഫ്‌ ‌ പോപ്പുലർ ചെറുകഥാ അവാർഡ് നേടിയ ‌ കഥയും ഉൾപ്പെടെ പത്ത്‌ ചെറുകഥകളാണ്‌  അക്ബർ ആലിക്കരയുടെ  ആദ്യ കഥാസമാഹാരമായ ' ചിലയ്ക്കാത്ത പല്ലി ' എന്ന പുസ്തകത്തിലുള്ളത്‌. കവിയും പ്രഭാഷകനുമായ ആലങ്കോട്‌ ‌ ലീലാകൃഷ്ണൻ അവതാരികയും ഡോ എം, ടി, ശശി പഠനവും എഴുതിയിരിക്കുന്നു. ഹരിതം ബുക്സാണ്‌ പ്രസാധകർ. ഏഴാം നമ്പർ ഹാളിലെ റൈറ്റേഴ്സ് ഫോറത്തിൽ ഈ മാസം 5ന് രാവിലെ 10.30 നാണ് പ്രകാശനം. ഫൈസൽ റാസിയുടെ എന്‍റെ ആദ്യാനുഭവങ്ങളും ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്യും. 

English Summary:

Malayalee book release in Sharjah International Book Fair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com