മുതാസ് ബർഷിം ഒളിംപിക് കൗൺസിൽ ഓഫ് ഏഷ്യ അത്‌ലറ്റിക് കമ്മിറ്റിയിൽ
Mail This Article
×
ദോഹ ∙ ഒളിംപിക് കൗൺസിൽ ഓഫ് ഏഷ്യയുടെ അത്‌ലറ്റിക് കമ്മിറ്റി അംഗമായി ഖത്തറിന്റെ ഒളിംപിക് ഹൈജംപ് ചാംപ്യൻ മുതാസ് ബർഷിമിനെ നിയമിച്ചു. ചൈനയിലെ ഹാങ്ചോയിൽ നടന്ന 19-ാമത് ഏഷ്യൻ ഗെയിംസിനിടെയാണ് തിരഞ്ഞെടുപ്പ് നടന്നത്. 9 അംഗങ്ങളെയാണ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തത്. കൗൺസിലിന്റെ ജ്യോഗ്രഫിക്കൽ സോണുകളിൽ നിന്ന് ഓരോ പുരുഷ-വനിതാ അത്‌ലീറ്റുകളെ വീതമാണ് തിരഞ്ഞെടുത്തത്. 26 പേരാണ് മത്സരിച്ചത്. ഇതാദ്യമായാണ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ നിയമിക്കപ്പെടുന്നത്. ഏഷ്യൻ ഗെയിംസിൽ 2.35 മീറ്റർ ഉയരം കുറിച്ചാണ് ബർഷിം സ്വർണം നേടിയത്. തുടർച്ചയായി 3 വർഷം ലോകചാംപ്യൻ പട്ടം നേടിയ ഏക ഹൈജംപ് താരമാണ് ബർഷിം.
English Summary:
Mutaz Barshim appointed member of OCA Athletes' Committee
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.