ജെ. കെ. റൗളിങിന്റെ മുദ്ര പതിഞ്ഞ ഹാരി പോട്ടർ പുസ്തകം ഷാർജ രാജ്യാന്തര പുസ്തകമേളയിൽ
Mail This Article
ഷാർജ ∙ ഷാർജ രാജ്യാന്തര പുസ്തക മേളയിൽ എഴുത്തുകാരി ജെ. കെ. റൗളിങ് കൈയൊപ്പിട്ട ഹാരി പോർട്ടർ ശൃംഖലയിലെ രണ്ടാമത്തെ നോവലായ ഹാരി പോട്ടർ ആൻഡ് ചേംബർ ഓഫ് സീക്രട്ട്‌സിന്റെ അപൂർവ പതിപ്പ് വിൽപ്പനയ്ക്ക്. ദുബായ് ആസ്ഥാനമായുള്ള സെർസുറ റെയർ ബുക്സ്ആണ് ഇതിനു പിന്നിൽ. ഈ മേളയിലെ കുട്ടികൾക്കുള്ള ഏറ്റവും ചെലവേറിയ നോവലാണിതെന്ന് സെർസുറ റെയർ ബുക്‌സിന്റെ ഉടമ അലക്‌സ് വാറൻ പറഞ്ഞു. ഹാരി പോട്ടർ പരമ്പരയിലെ രണ്ടാമത്തെ നോവലായ ഹാരി പോർട്ടെർ ആൻഡ് ചേംബർ ഓഫ് സീക്രട്ട്സിന്റെ 1998 പതിപ്പ് പിന്നീട് സിനിമയായി മാറിയിരുന്നു.
പൗലോ കൊയ്‌ലോയുടെ ദി ആൽക്കെമിസ്റ്റ് (1983), അഗത ക്രിസ്റ്റിയുടെ ക്യാറ്റ് എമങ് ദി പിജിയൺസ് (1959), വ്‌ളാഡിമിർ നബോക്കോവ്‌ലി, ഇന്ത്യൻ എഴുത്തുകാരി അരുന്ധതി റോയിയുടെ 1997 ലെ ബുക്കർ പ്രൈസ് നേടിയ ഗോഡ് ഓഫ് സ്മോൾ തിങ്സിന്റെ ആദ്യ കോപ്പി തുടങ്ങിയ ഒന്നനവധി പുസ്തകങ്ങളും വിൽപ്പനയ്ക്ക് വച്ചിട്ടുണ്ട്.