ഷാർജ രാജ്യാന്തര പുസ്തകമേളയിൽ ഇന്ന് വോലെ സോയിങ്കയും നീനാ ഗുപ്തയും
Mail This Article
ഷാർജ∙ ഷാർജ രാജ്യാന്തര പുസ്തകമേളയിൽ ഇന്ന് നൊബേൽ സമ്മാന ജേതാവ് വോലെ സോയിങ്ക, ബോളിവുഡ് നടി നീനാ ഗുപ്ത എന്നിവർ പങ്കെടുക്കും. ഫോറം 1 ലാണ് പരിപാടി. വോലെ സോയിങ്ക രാത്രി 7.15 മുതൽ 8.15 വരെയും നീനാ ഗുപ്ത രാത്രി 8.30 മുതൽ 9.30 വരെയും വായനക്കാരുമായി സംവദിക്കും. കൂടാതെ, ഏഴാം നമ്പർ ഹാളിലെ റൈറ്റേഴ്സ് ഫോറത്തിൽ മലയാളികളുടേതടക്കം ഒട്ടേറെ ഇന്ത്യക്കാരുടെ പുസ്തകങ്ങളുടെ പ്രകാശനവും നടക്കും. ഇന്ന് വൈകിട്ട് നാല് മുതൽ രാത്രി 11 വരെയാണ് പുസ്തകമേള.
പുസ്തകമേളയിൽ നാളെ ബോളിവുഡ് താരം കരീനാ കപൂർ, മലയാളം എഴുത്തുകാരൻ അജയ് പി.മങ്ങാട്ട്, വ്ളോഗർ നിഹാരിക എന്നിവർ പങ്കെടുക്കും.നിഹാരിക വൈകിട്ട് 6.30 മുതൽ 7.30 വരെയും കരീനാ കപൂർ രാത്രി 8 മുതല്‍ 10 വരെയും വായനക്കാരുമായി സംവദിക്കും. രാത്രി 8.30 മുതൽ 9.30 വരെ ഫോറം 1ലാണ് അജയ് പി.മങ്ങാട്ടിന്‍റെ പരിപാടി. പ്രവേശനം സൗജന്യം