ADVERTISEMENT

ഷാര്‍ജ ∙ ദുബായില്‍ നടന്ന സിബിഎസ് ഇ ക്ലസ്റ്റര്‍ ഇന്‍ലൈന്‍ സ്കേറ്റിങ്ങ് 300 മീറ്റര്‍ വിഭാഗം മത്സരത്തില്‍ ഷാര്‍ജ ജെംസ് ഔര്‍ ഓണ്‍ ഇംഗ്ലിഷ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യർഥിനി സന ഷാജി സ്വർണ മെഡൽ നേടി. ഇതോടെ സന സിബിഎസ്ഇ ദേശീയ സ്കേറ്റിങ് മത്സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടി. കഴിഞ്ഞവര്‍ഷം രണ്ട് മണിക്കൂര്‍ 12 മിനിറ്റ് 57 സെക്കന്‍റ് നിര്‍ത്താതെ ഹൂലാ ഹൂപ്പ് ചെയ്ത് ഇന്‍റര്‍നാഷനല്‍ ബുക്ക് ഓഫ് റെക്കോഡില്‍ സന ഇടം നേടിയിരുന്നു. കണ്ണൂര്‍ വെങ്ങര സ്വദേശിയായ ഷാജിയുടെയും സ്മിതയുടെയും മകളാണ് സന.

English Summary:

Sana Shaji wins gold medal in CBSE Cluster inline Skating

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com