ADVERTISEMENT

ഷാർജ∙ ഐഎസ് ആർഒ ചെയർമാൻ എസ്.സോമനാഥിന്‍റെ ഷാർജ രാജ്യാന്തര പുസ്തകമേളയിലെ സന്ദർശനവും പുസ്തകപ്രകാശനവും ഒഴിവായതിൽ മലയാളികൾക്ക് നിരാശ. അദ്ദേഹത്തിന്‍റെ ആത്മകഥ വിവാദമായതിനെ തുടർന്നാണ് പുസ്തകമേളയിലെ പ്രകാശനം വേണ്ടെന്ന് വച്ചതും പുസ്തകം പിൻവലിച്ചതും. ഇന്ന് വൈകിട്ട് അഞ്ചിന് ഷാർജ എക്സ്പോ സെന്‍ററിലെ ഇന്‍റലക്ച്വൽ ഹാളിലായിരുന്നു പ്രകാശന പരിപാടി.  ' ഫ്രം ചന്ദ്രയാൻ ടു ആദിത്യ എൽ1 '   എന്ന വിഷയത്തിൽ അദ്ദേഹം സദസ്സുമായി സംവദിക്കുമെന്നും അറിയിച്ചിരുന്നു. ഇന്ന് വാരാന്ത്യ അവധിയായതിനാൽ വളരെയേറെ ഇന്ത്യക്കാർ അദ്ദേഹത്തെ കാണാനും കേൾക്കാനും പുസ്തകം ഒപ്പിടിവിച്ച് വാങ്ങാനും  എത്തേണ്ടതായിരുന്നു.

ഷാർജ രാജ്യാന്തര പുസ്തകമേളയിലെ ഇന്ത്യൻ പവിലിയനി(ഏഴാം നമ്പർ ഹാൾ)ൽ മനോരമ ബുക്സ് സ്റ്റാളിലെ ഇന്നലത്തെ തിരക്ക്. ചിത്രം: സിറാജ് വി.പി.കീഴ്മാടം.
ഷാർജ രാജ്യാന്തര പുസ്തകമേളയിലെ ഇന്ത്യൻ പവിലിയനി(ഏഴാം നമ്പർ ഹാൾ)ൽ മനോരമ ബുക്സ് സ്റ്റാളിലെ ഇന്നലത്തെ തിരക്ക്. ചിത്രം: സിറാജ് വി.പി.കീഴ്മാടം.

മുൻ  ഐഎസ്ആർഒ ചെയർമാൻ കെ.ശിവനേക്കുറിച്ചുള്ള പരാമർശങ്ങൾ വാർത്തയായതോടെയാണ് എസ്.സോമനാഥിന്‍റെ ആത്മകഥ 'നിലാവ് കുടിച്ച സിംഹങ്ങൾ' വിപണിയിൽ നിന്ന് പിൻവലിക്കണമെന്ന് അദ്ദേഹം പ്രസാധകർക്ക് നിർദേശം നൽകിയത്. പുസ്തകത്തിൽ കെ.ശിവനേക്കുറിച്ചും ചന്ദ്രയാൻ2 ദൗത്യത്തിന്‍റെ പരാജയത്തെപ്പറ്റിയും ഉൾപ്പെടെയുള്ള പരാമർശങ്ങൾ മലയാള മനോരമ ഇന്നലെ പ്രസിദ്ധീകരിച്ചിരുന്നു. പുസ്തകത്തിന്‍റെ ചില പരാമർശങ്ങൾ ഉദ്ദേശിക്കാത്ത തരത്തിൽ ചര്‍ച്ചയായ പശ്ചാത്തലത്തിലാണ് പിൻവലിക്കുന്നതെന്നും ആവശ്യമായ മാറ്റങ്ങൾ വരുത്തിയ ശേഷം വീണ്ടും പ്രകാശനം ചെയ്യാൻ ശ്രമിക്കുമെന്നും പ്രസാധകരായ  ലിപി പബ്ലിക്കേഷൻസ് ഉടമ അക്ബർ പറഞ്ഞു. ഈ മാസം 1ന് ആരംഭിച്ച 42–ാമത് ഷാർജ രാജ്യാന്തര പുസ്തകമേളയിൽ  'നിലാവ് കുടിച്ച സിംഹങ്ങൾ' വിൽപനയ്ക്ക് വച്ചിരുന്നു. ഇന്നലെ വെളിപ്പെടുത്തലുകൾ വാർത്തയായതോടെ ഒട്ടേറെ പേർ പുസ്തകം അന്വേഷിച്ച് സ്റ്റാളിലെത്തി. വളരെ ചുരുക്കം പേർ മാത്രമേ ഇതിന് മുൻപ് പുസ്തകം കൈക്കലായിട്ടുള്ളൂ. 

English Summary:

Diaspora Malayalees are disappointed that ISRO Chairman's visit and book launch were ‌cancelled

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com