ജോയ് ആലുക്കാസിന്റെ ആത്മകഥ 'സ്പ്രെഡിങ് ജോയ് ' പ്രകാശനം ചെയ്തു
Mail This Article
ഷാർജ∙ പ്രമുഖ വ്യവസായി ജോയ് ആലുക്കാസിന്റെ 'സ്പ്രെഡിങ് ജോയ് –ഹൗ ജോയ് ആലുക്കാസ് ബികേം ദ് വേൾഡ്സ് ഫേവറിറ്റ് ജ്യൂവലർ' എന്ന ആത്മകഥ ഷാർജ രാജ്യാന്തര പുസ്തക മേളയിൽ പ്രകാശനം ചെയ്തു. ജോളി ജോയ് ആലുക്കാസ്, ഹാർപർ കോളിൻസ് സിഇഒ അനന്ത പത്മനാഭൻ എന്നിവരുടെ സാന്നിധ്യത്തിൽ ഷാർജ ബുക് അഥോറിറ്റി സിഇഒ അഹ്മദ് ബിൻ റക്കാദ് അൽ അംറിയും ബോളിവുഡ് അഭിനേത്രിയും ജോയ് ആലുക്കാസ് ബ്രാൻഡ് ഗ്ലോബൽ അംബാസഡറുമായ കജോൾ ദേവ്ഗണും ചേർന്നാണ് പ്രകാശനം നിർവഹിച്ചത്.
കഠിനാധ്വാനവും പാഷനുമുണ്ടെങ്കിൽ ആർക്കും ഏത് മേഖലയിലും വിജയിക്കാനാകുമെന്നും ഇതാണ് തനിക്ക് നൽകാനുള്ള സന്ദേശമെന്നും ജോയ് ആലുക്കാസ് പറഞ്ഞു. ഇത്രയും വർഷത്തെ സംരംഭക ജീവിതം വലിയ പാഠങ്ങളാണ് നൽകിയത്. ബിസിനസ് ഏറെ എളുപ്പമാണെന്നാണ് സമൂഹത്തിലെ ചിലരെങ്കിലും കരുതുന്നത്. വെല്ലുവിളികളും പ്രശ്നങ്ങളുമുണ്ടാവാം. അവ തരണം ചെയ്ത് മുന്നേറാൻ കഴിയുന്ന മാർഗങ്ങളും രീതികളും ഈ പുസ്തകത്തിൽ ഉണ്ടെന്നും അടുത്ത വർഷം ഐപിഒ പ്രഖ്യാപിക്കാൻ ആലോചിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജോൺ പോൾ ജോയ് ആലുക്കാസ് പ്രസംഗിച്ചു.