ADVERTISEMENT

ഷാർജ ∙ ജീവിക്കാൻ കഴിയുന്നിടത്തോളം കാലം അഭിനയിക്കണമെന്നാണ്  ആഗ്രഹമെന്നും അത്രമേൽ ഈ കലയെ ഇഷ്ടപ്പെടുന്നുവെന്നും നടി കരീന കപൂർ. ഈയിടെ പുറത്തിറങ്ങിയ ‘പ്രഗ്നൻസി ബൈബിൾ’ എന്ന പുസ്‌തകവും സിനിമാ ജീവിതവും സംബന്ധിച്ച്  സംവദിക്കുകയായിരുന്നു അവർ. മാതൃത്വത്തിലേക്കുള്ള തന്റെ യാത്ര വിവരിക്കുന്നതാണ് പുതിയ പുസ്തകം.  ആത്മാർഥ സ്നേഹത്തിൽ നിന്നാണ് യഥാർഥ സൗന്ദര്യമുണ്ടാകുന്നത്. ഒരേസമയം ഒന്നിലധികം കാര്യങ്ങൾ നോക്കി നടത്താൻ ശേഷിയുള്ളവരാണ് സ്ത്രീകൾ. ഗർഭകാലത്തും ആസ്വദിച്ച് ജോലി ചെയ്തതായും കുടുംബത്തെ ശ്രദ്ധിച്ചിരുന്നതായും കരീന പറഞ്ഞു. കോൺഫിഡന്റ്, കൂൾ, ഫൺ, ഇൻഡിപെൻഡന്റ്, ലവിങ് എന്നീ വാക്കുകളിലാണ് സ്വയം വ്യക്തിത്വത്തെ കരീന വിലയിരുത്തിയത്. പരിപാടിയിൽ റാനിയ അലി മോഡറേറ്ററായി.

English Summary:

Kareena Kapoor Khan at Sharjah International Book Fair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com