ഗാനരചന, സംഗീത മത്സരം: മലയാളി വിദ്യാർഥി ഒന്നാമത്
Mail This Article
×
അജ്‌മാൻ ∙ ഗൾഫ് മെഡിക്കൽ യൂണിവേഴ്സിറ്റി സംഘടിപ്പിച്ച ഗാനരചന, സംഗീത മത്സരത്തിൽ പത്തനംതിട്ട കിടങ്ങന്നൂർ സ്വദേശിയും ഷാർജ എമിറേറ്റ്സ് നാഷനൽ സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയുമായ മാത്യു കുര്യൻ മാത്യൂസിന് ഒന്നാം സ്ഥാനം. യുഎഇയിലെ വിവിധ എമിറേറ്റുകളിൽ നിന്നുള്ള 80 പേർ പങ്കെടുത്ത മത്സരത്തിലാണ് മാത്യു കുര്യൻ ജേതാവായത്.
തുടർച്ചയായി രണ്ടാം തവണയാണ് മാത്യു ഒന്നാം സ്ഥാനം നേടുന്നത്. എട്ടാം വയസ്സിൽ പിയാനോ വായിച്ച് സംഗീത ലോകത്തേക്കു ചുവടുവച്ച മാത്യു കുര്യന് പിന്നീട് സംഗീത രചനകൾക്കും ആലാപനത്തിനും ഒട്ടേറെ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. 3 പതിറ്റാണ്ടായി മധ്യപൂർവദേശ രാജ്യങ്ങളിൽ കാർഷിക പത്രപ്രവർത്തകനായ മാത്യു കിടങ്ങന്നൂരിന്റെയും ജെസ്സി മാത്യുവിന്റെയും ഇളയ മകനാണ്.
English Summary:
Mathew Kurian Mathews wins music competition
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.