ADVERTISEMENT

ഷാർജ ∙ ഇന്ത്യൻ സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനി അനാമിക പ്രവീണിന്റെ 15-ാം ജന്മദിനവും ആദ്യ പുസ്തകമായ "സോറോ ആൻഡ് ഗ്ളീയുടെ" പ്രകാശനവും നടന്നു. മലയാളം മിഷൻ റേഡിയോ മലയാളം ഡയറക്ടറും സാഹിത്യകാരനുമായ ജേക്കബ് ഏബ്രഹാം,  എത്തിസാലാത്ത് കമ്യൂണിക്കേഷൻ വിഭാഗം മുൻ മേധാവി ബദരിയ ഹമദ് സാബിക്ക് കോപ്പി നൽകി പ്രകാശനം ചെയ്തു. എഴുത്തുകാരി ഹണി ഭാസ്കരൻ പുസ്തകം പരിചയപ്പെടുത്തി. ഗീത മോഹൻകുമാർ, ഷാർജ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ പ്രമോദ് മഹാജൻ എന്നിവർ പ്രസംഗിച്ചു. സോറോ ആൻഡ് ഗ്ളീലെ കവിതാ സമാഹാരങ്ങളിലൊന്നിന്റെ കമ്പോസിങ് നടത്തി ആലപിച്ച  ഫിലിപ്പീന്‍സ് സ്വദേശിയും ഗായകനുമായ വെർജൽ ജൂനിയർ സാൻടോസിന്റെ ആൽബവും പ്രകാശനം ചെയ്തു.

English Summary:

Anamika Praveen's "Sorrow and Glee" released

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com