ഡോ. സിജി രവീന്ദ്രന്റെ ഇംഗ്ലിഷ് പുസ്തകം പ്രകാശനം ചെയ്തു
Mail This Article
ഷാർജ∙ ദുബായിലെ അറിയപ്പെടുന്ന സൈക്കോളജിസ്റ്റും കൗൺസിലറുമായ ഡോ. സിജി രവീന്ദ്രൻ രചിച്ച കോൺക്വർ യുവർ ഫിയർ ടു ലീഡ് എ പ്രോസ്പറസ് ആൻഡ് ഹാപ്പി ലൈഫ് എന്ന പുസ്തകം ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്തു. ഗൾഫ് മലയാളികളുടെ മാനസിക സംഘർഷങ്ങളെ ലഘൂകരിക്കാൻ ഉപയുക്തമായ ടിപ്‌സുകൾ അടങ്ങിയ പുസ്തകം എഴുത്തുകാരൻ ടി.ഡി. രാമകൃഷ്ണൻ ഇംഗ്ലിഷ് എഴുത്തുകാരൻ കാർത്തിക് ശശിധരന് നൽകിയാണ് പ്രകാശനം ചെയ്തത്. മാധ്യമ പ്രവർത്തകൻ അനൂപ് കീച്ചേരി പുസ്തക പരിചയം നടത്തി.
ഷാർജ പുസ്തകോത്സവം വിദേശവിഭാഗം എക്സികുട്ടീവ് മോഹൻ കുമാർ, മാധ്യമപ്രവർത്തക സിന്ധു ബിജു , ആർ ജെ അഞ്ജന , നിവേദിത ബാലഗോപാൽ, ഐവറി ബുക്സ് സിഇഒ പ്രവീൺ, സിജി രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു. പുസ്തകമേളയിലെ ഏഴാം നമ്പർ ഹോളിലെ ഐവറി ബുക്സ് സ്റ്റാളായ ഇസഡ് ഡി02 നമ്പറിൽ പുസ്തകം ലഭ്യമാണ്.