ADVERTISEMENT

ഷാർജ ∙ ജന്മനായുള്ള ശാരീകിക അവസ്ഥകളെ ഇൗ പെൺകുട്ടി വെല്ലുവിളിച്ചത് അക്ഷരങ്ങളിലൂടെ. വേദനയെ വായനയിലൂടെയും എഴുത്തിലൂടെയും മറികടക്കാനാകുമെന്ന് സ്വയം വിശ്വസിച്ച് മുന്നോട്ടു പോയി. അത് ഇപ്പോൾ 'ജിന്ന് നൂനയുടെ സ്വന്തം' എന്ന പേരിൽ നോവലായിരിക്കുന്നു. മാത്രമല്ല, ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനവും ചെയ്തു. കണ്ണൂർ കണ്ണപുരം സ്വദേശി റഫ്സാന ഖാദർ രചിച്ച ‘ജിന്ന് ‘പ്രമുഖ യുഎഇ കവി ഷിഹാബ് അലി ഗാനെം ആണ് പ്രകാശനം ചെയ്തത്.

rafsana-khadar1
പുസ്തകപ്രകാശനം.

കുട്ടിയായിരുന്നപ്പോൾ തന്നെ സെലിബ്രൽ പാൾസി രോഗം ബാധിച്ച റഫ്സാന ചെറുപ്പംതൊട്ടേ അക്ഷരങ്ങളെ സ്നേഹിച്ചിരുന്നു. എന്തുകിട്ടിയാലും വായിക്കും. കൈകൾക്ക് കാര്യമായ സ്വാധീനമില്ലെങ്കിലും പേന പിടിച്ച് എഴുതാനാകും. അങ്ങനെ കുത്തിക്കുറിച്ച കുറേ സംഭവങ്ങളാണ് പിന്നീടൊരു നോവലായി മാറിയത്. ഷാർജ രാജ്യാന്തര പുസ്തകമേളയെക്കുറിച്ച് ഏറെ കേട്ടിരുന്നു. അവിടെ പുസ്തകം പ്രകാശനം ചെയ്യണമെന്ന ആഗ്രഹം ഒടുവിൽ സഫലമായി. മാതാവ്  മറിയുമ്മയോടൊപ്പമാണ് റഫ്സാന ഇവിടെയെത്തിയത്.

എഴുത്തുകാരിയും സാംസ്കാരിക പ്രവർത്തകയും ആയ ഷീല പോൾ കോപ്പി ഏറ്റുവാങ്ങി. മുൻ മന്ത്രി കെ.ടി.ജലീൽ, ഷാർജ ബുക്ക് അതോറിറ്റി എക്സ്റ്റേണൽ അഫയേഴ്സ് എക്സിക്യുട്ടീവ് മോഹൻകുമാർ, അധ്യാപിക ഡോ. ജൈനിമോൾ,എം.സി.എ.നാസർ, ബഷീർ തിക്കോടി, ഇന്ദുലേഖ, റഫ്സാനയുടെ ഉമ്മ മറിയുമ്മ, ബൽക്കീസ് മുഹമ്മദലി, മുസ്തഫ കുറ്റിക്കോൽ കെ.ടി.പി.ഇബ്രാഹിം, ഷൗക്കത്ത് പൂച്ചക്കാടൻ, ജാസ്മിൻ അമ്പലത്തിലകത്ത്, ടി.പി.അഷറഫ്, കെ.വി.ഫൈസൽ എന്നിവർ പ്രസംഗിച്ചു. ചിരന്തന പ്രസിഡന്റ് പുന്നക്കൻ മുഹമ്മദലി അധ്യക്ഷത വഹിച്ചു . 

English Summary:

Rafsana khadars book released at Sharjah International Book Fair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com