സംവിധായകൻ എം എ നിഷാദിന്റെ കഥകൾ പ്രകാശനം ചെയ്തു
Mail This Article
×
ഷാർജ∙ ചലച്ചിത്ര സംവിധായകൻ എം.എ.നിഷാദ് രചിച്ച എട്ട് കഥകളുടെ സമാഹാരമായ മേജറുടെ മീനുകൾ ഷാർജ രാജ്യാന്തര പുസ്തകമേളയിൽ മുൻ മന്ത്രി കെ.ടി.ജലീൽ പ്രകാശനം ചെയ്തു. മലയാളി വ്യവസായി വിഘ്നേഷ് വിജയകുമാർ പുസ്തകം സ്വീകരിച്ചു. പ്രമുഖ വ്യവസായികളായ ആർ.ഹരികുമാർ, ഇഖ്ബാൽ മാർക്കോണി എന്നിവർ മുഖ്യാതിഥികളായിരുന്നു.
അനുഭവങ്ങളും ഭാവനയും ചേർന്ന കഥകൾ നർമത്തിന്‍റെ രസംപുരട്ടിയാണ് നിഷാദ് കഥകളാക്കിയിരിക്കുന്നത്. ഷീലാ പോൾ, എം.എ.ഷഹ്നാസ് എന്നിവർ പ്രസംഗിച്ചു. മാക് ബത് പബ്ലിക്കേഷനാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
English Summary:
Director MA Nishad's stories released
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.