നികുതി നിയമം പരിഷ്കരിച്ച് കുവൈത്ത്; ലാഭത്തിന്റെ 15% നികുതി ഈടാക്കാൻ തീരുമാനം
Mail This Article
×
കുവൈത്ത് സിറ്റി ∙ നികുതി നിയമം പരിഷ്കരിച്ച് പുതിയ കോർപറേറ്റ് നികുതി ഏർപ്പെടുത്താൻ കുവൈത്ത് ആലോചിക്കുന്നു. "ബിസിനസ് ലാഭ നികുതി നിയമം" എന്ന പേരിലുള്ള പരിഷ്കാരം 2 ഘട്ടങ്ങളിലായി നടപ്പാക്കും.
കോർപറേറ്റ് സ്ഥാപനങ്ങൾ, പങ്കാളിത്ത ബിസിനസ്, പ്രത്യേക സാമ്പത്തിക മേഖലാ ബിസിനസ് എന്നിവ ഉൾപ്പെടെ കുവൈത്തിൽ സ്ഥാപിതമായതോ സംയോജിപ്പിച്ചോ പ്രവർത്തിക്കുന്നവയ്ക്ക് ലാഭത്തിന്റെ 15% നികുതി ഈടാക്കാനാണ് തീരുമാനം.
വ്യക്തികൾ, ചെറുകിട സംരംഭങ്ങൾ എന്നിവയെ ഒഴിവാക്കും. നിലവിൽ കുവൈത്തിൽ റജിസ്റ്റർ ചെയ്ത വിദേശ കമ്പനികൾക്ക് മാത്രമേ നികുതി ഈടാക്കുന്നുള്ളൂ. ഭാവിയിൽ കുവൈത്തിൽ വിപണനം നടത്തുന്ന കമ്പനികളെ കൂടി നികുതിക്കു വിധേയമാക്കും.
English Summary:
Kuwait to introduce corporate tax initiative
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.