ADVERTISEMENT

ഷാർജ∙ മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും യുഎൻ ഉദ്യോഗസ്ഥനുമായിരുന്നു എം. പി. ജോസഫ് എഴുതിയ 'തൃക്കരിപ്പൂർ ചോരപുരണ്ട കഥകൾ പറയുമ്പോൾ, ഒരു ഐഎഎസുകാരന്റെ ഇലക്ഷൻ സെൽഫി '   എന്ന പുസ്തകം ഹൈബി ഈഡൻ എം പി ഷാർജാ ബുക്ക്‌ അതോറിറ്റി എക്സ്റ്റേണൽ അഫയേഴ്സ് എക്സിക്യൂട്ടീവ് മോഹൻ കുമാറിന് നൽകി പ്രകാശനം ചെയ്തു.

ഷാർജ രാജ്യാന്തര പുസ്തകമേളയിൽ നടന്ന ചടങ്ങിൽ കെ എൽഎം എക്സിവ എക്സിക്യൂട്ടീവ് ഡയറക്ടർ ഷിബു തെക്കുമ്പുറം, മാധ്യമപ്രവർത്തകൻ എം. സി. എ. നാസർ, എഴുത്തുകാരൻ ഫസലു റഹ്മാൻ തുടങ്ങിയവർ സംബന്ധിച്ചു. ഒലീവ് ബുക്സ് ആണ് പ്രസാധകർ. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ തൃക്കരിപ്പൂരിൽ മത്സരിച്ചപ്പോൾ ഉണ്ടായ അനുഭവങ്ങളാണ് എഴുത്തുകാരൻ പുസ്തകത്തിൽ പ്രതിപാദിക്കുന്നത്.

English Summary:

MP Joseph's election experience book released

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com