അക്ഷര നഗരിയിലേയ്ക്ക് അക്ഷരശ്ലോകവുമായി പയസ്വിനി അബുദാബി
Mail This Article
×
അബുദാബി ∙ ഷാർജ രാജ്യാന്തര പുസ്തകമേളയിൽ അക്ഷരശ്ലോകം അവതരിപ്പിക്കുവാൻ അബുദാബിയിലെ കാസർകോടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബിയുടെ ബാലവേദിയായ 'കളിപ്പന്തലിന്റെ' 24 കുട്ടികൾ. പുസ്തകമേളയുടെ അവസാന ദിവസമായ ഞായറാഴ്ച രാവിലെ 10നാണ് മനോജ്ഞം മലയാളം പരിപാടിയുടെ ഭാഗമായി കുട്ടികൾ അക്ഷരശ്ലോകം അവതരിപ്പിക്കുന്നത്.
ഒന്ന് മുതൽ ഒൻപതാം ക്ലാസ്സുവരെ പഠിക്കുന്ന കുട്ടികൾ ഇന്ദ്രവജ്ര, വസന്തതിലകം, കുസുമമഞ്ജരി, പഞ്ചചാമരം എന്നിങ്ങനെ മലയാളത്തിലെ സംസ്കൃതവൃത്തങ്ങളുടെ പേരിൽ നാലു ടീമുകളായാണ് അക്ഷരശ്ലോകം അവതരിപ്പിക്കുന്നത്. കളിപ്പന്തൽ കോ ഓർഡിനേറ്ററും അബുദാബിയിൽ മലയാളം മിഷൻ അദ്ധ്യാപകനുമായ രമേശ് ദേവരാഗമാണ് കുട്ടികൾക്ക് പരിശീലനം നൽകുന്നത്.
English Summary:
Abu Dhabi Payaswini Balavedi students at Sharjah International Book Fair
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.