ADVERTISEMENT

ഷാർജ∙ കവയത്രിയും എഴുത്തുകാരിയും, അധ്യാപികയുമായ എം.എ. മുംതാസിന്റെ യാത്രാ വിവരണ പുസ്തക പുസ്തകമായ ‘ ടുലിപ്പ് പൂക്കൾ വിരിയും കാശ്മീർ താഴ്‌വരയിലൂടെ’ എന്ന പുസ്തകത്തിന്റെ പ്രകാശനം ഷാർജാ രാജ്യാന്തര പുസ്തകത്തിലെ മേളയിലെ  റൈറ്റേഴ്സ് ഫോറത്തിൽ നടന്നുനഗര ജീവിതത്തിൽ നിന്നും മാറി, കാശ്മീരിന്റെ ഗ്രാമജീവിതത്തെയും, സംസ്ക്കാരത്തെയും അടിസ്ഥാനപ്പെടുത്തിയുള്ള പുസ്തകമാണിത്. താഴ് വാരങ്ങളിലെ ഗ്രാമീണ ജീവിതങ്ങളുടെ വ്യത്യസ്ത ഭാവതലങ്ങൾ ഉൾക്കൊള്ളുന്നതാണ് ഇതിന്റെ പ്രമേയം

പ്രശസ്ത സാഹിത്യകാരൻ ഡോ.സി. രാവുണ്ണി പുസ്തക പ്രകാശനം നടത്തുകയും പി.വി. മോഹൻ കുമാർ ( ഷാർജാ ബുക്ക് ഫെയർ എക്സ്റ്റേണൽ അഫയേഴ്സ് വിഭാഗം മേധാവി) ഏറ്റുവാങ്ങുകയും ചെയ്തു.സാമൂഹ്യ പ്രവർത്തകനും എഴുത്തുകാരനുമായ ബഷീർ തിക്കോടി അധ്യക്ഷത വഹിച്ചു. സാമൂഹ്യ പ്രവർതകൻ റാഫി പള്ളിപ്പുറം,കെ എം സി സി  വനിതാ വിങ്ങ് ഓർഗനൈസിങ്ങ് സെക്രട്ടറി അഡ്വ നാസിയ ഷബീറലി, അറബി കവി കാസിം ഉടുമ്പുന്തല എഴുത്തുകാരൻ ഉണ്ണികൃഷ്ണൻ അണിഞ്ഞ, ഹരിതം ബുക്സ് പ്രസാധകൻ പ്രതാപൻ തായാട്ട്, ഷെബീർ എന്നിവർ സംസാരിച്ചു.

കാസർകോട് ജില്ലയിലെ തൻ ബീഹുൽ ഇസ്ലാം ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപികയായ എം.എ. മുംതാസിന് ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്ക്കാരം, ജനാധിപത്യ കലാ സാഹിത്യ വേദിയുടെ അധ്യാപക പ്രതിഭാ പുരസ്ക്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. കണ്ണൂർ ജില്ലയിലെ പെരിങ്ങോം സ്വദേശിയാണ്. ആർക്കിടെക്റ്റായ  ഫൈസൽ ബിരുദ വിദ്യാർത്ഥിയായ അഫ്സന എന്നിവർ മക്കളാണ്.

English Summary:

MA Mumtaz's book was released

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com