ADVERTISEMENT

ഷാർജ∙  വായന മരിച്ചിട്ടില്ലെന്നും വായനക്കാരും എഴുത്തുകാരും തമ്മിലുള്ള സംവാദം തുടരുന്നുവെന്നും ഐക്യ രാഷ്ട്ര സഭയുടെ  ജി 20 ഗ്ലോബൽ ലാന്റ് ഇനീഷ്യേറ്റീവ് ഡയറക്ടർ മുരളി തുമ്മാരുകുടി പറഞ്ഞു.  ഈ വീക്ഷണത്തിന് ഷാർജ രാജ്യാന്തര പുസ്തകമേള അടിവരയിടുന്നു.   പല കാരണങ്ങൾ കൊണ്ട് ഈ മേള മറ്റ് പുസ്തകോത്സവങ്ങളിൽ നിന്നും വേറിട്ടതാണ്.  ഇത്തരം പുസ്തകമേളകൾ നമ്മുടെ നാട്ടിലും നടന്നെങ്കിലെന്ന് ആശിച്ചു പോവുകയാണെന്നു അദ്ദേഹം പറഞ്ഞു. പുസ്തകമേളയിൽ സദസ്സുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.  ഷാർജ രാജ്യാന്തര പുസ്തകമേളയിൽ ഇതാദ്യമായി പങ്കെടുക്കുകയാണ് താനെന്ന് പറഞ്ഞ അദ്ദേഹം ഏറെ നാളുകളായി ഇതേക്കുറിച്ച് കേൾക്കുകയാണെന്നും കേട്ടതിലും ഗംഭീരവും മനോഹരവുമാണ് മേളയെന്നും പറഞ്ഞു.

ഷാർജ രാജ്യാന്തര പുസ്തകമേളയിൽ മുരളി തുമ്മാരുകുടി സംസാരിക്കുന്നു
ഷാർജ രാജ്യാന്തര പുസ്തകമേളയിൽ മുരളി തുമ്മാരുകുടി സംസാരിക്കുന്നു

ലോകത്ത് ഇതുപോലെ മറ്റൊരു പുസ്തകമേളയുണ്ടെന്ന് തോന്നുന്നില്ല. ഈ വർഷത്തോടെ ഇത് ലോകത്തിലെ ഒന്നാമതാകുമെന്ന് പ്രതീക്ഷിക്കുന്നു. മലയാളികൾക്ക് പ്രത്യേകിച്ചും അഭിമാനിക്കാവുന്ന നേട്ടമാണിത്. ഇവിടെ വരുന്ന സന്ദർശകരിൽ  വളരെ വലിയൊരു ശതമാനം മലയാളികളാണ്. കേരളത്തിലെ എല്ലാ പ്രമുഖ എഴുത്തുകാരും ഇവിടെ എത്തുന്നുണ്ടെന്നും രാഷ്ട്രീയ,  ഭരണ നേതൃത്വങ്ങളും ഇതിനെ ഗൗരമായി കാണുന്നുവെന്നും നിരീക്ഷിച്ചു. 

ഇതിന്റെ മികവാർന്ന സംഘാടനത്തിന് നന്ദി പറയുന്നു. തന്‍റെ ജീവിതാനുഭവങ്ങൾ അദ്ദേഹം പങ്കുവച്ചു.  മച്ചിങ്ങല്‍ രാധാകൃഷ്ണൻ മോഡറേറ്ററായിരുന്നു.

English Summary:

Reading is not dead; Sharjah International Book Fair Unique Experience: Muralee Tummarukudi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com