കാലാവസ്ഥ മോശം; മത്സ്യവിലയിൽ 25% വർധന
Mail This Article
×
ദോഹ ∙ കാറ്റും മഴയും ശക്തമായതോടെ പ്രാദേശിക വിപണിയിൽ മീൻ വില ഉയർന്നു. മോശം കാലാവസ്ഥയെ തുടർന്ന് മീൻപിടിത്തം തടസ്സപ്പെട്ടതോടെ ലഭ്യത കുറഞ്ഞതാണ് വില ഉയരാൻ കാരണം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി മീൻ വിലയിൽ 20 മുതൽ 25% വരെയാണ് വർധന. ഓഫ്‌ഷോറിലെ കനത്ത കാറ്റും തിരയും കാരണം ഭൂരിഭാഗം മീൻപിടിത്തക്കാരും കടൽ യാത്ര ഒഴിവാക്കുകയാണ്. മറ്റ് സമയങ്ങളെ അപേക്ഷിച്ച് ഒക്ടോബർ മുതൽ അടുത്ത വേനൽക്കാലം വരെ നീളുന്ന മീൻപിടിത്ത സീസണിൽ മീൻ വിലയിൽ 10 മുതൽ 20% വരെ കുറവുണ്ടാകുമായിരുന്നു.
English Summary:
Qatar: Fish prices spike due to Climate change
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.