ADVERTISEMENT

ഷാർജ∙ നാണയം വിഴുങ്ങിയ  സഹപാഠിയുടെ ജീവൻ രക്ഷിച്ച കുഞ്ഞുവിദ്യാർഥിക്ക് ഷാർജ പൊലീസിന്‍റെ ആദരം.  അൽ ഹംരിയ ഏരിയയിലെ അൽ ഖലിയ പ്രൈമറി സ്‌കൂളിൽ കഴിഞ്ഞ ദിവസം രാവിലെ 10 ന് ഇടവേള സമയത്താണ് സംഭവം.  നാലാം ക്ലാസിൽ പഠിക്കുന്ന ഒരു വിദ്യാർഥി തന്റെ വായിലേക്ക് വിരൽ ചൂണ്ടുന്നത്   അലി മുഹമ്മദ് ബിൻ ഹാരിബ് അൽ മുഹൈരിയെന്ന സഹപാഠി കണ്ടു. കുട്ടിക്ക് ശ്വാസംമുട്ടുന്നത് കണ്ട അലിക്ക് അപ്പോൾ തന്നെ കാര്യം മനസ്സിലായി.  അലി പെട്ടെന്ന് കുട്ടിയുടെ അടുത്തേക്ക് പോയി അവന്റെ അടിവയറ്റിൽ അമർത്താൻ തുടങ്ങി. ഇതോടെ തൊണ്ടയിൽ കുടുങ്ങിയ നാണം പുറത്തേയ്ക്ക് വരാൻ കാരണമായി. ഇത് തന്റെ ആദ്യാനുഭവമായിരുന്നുവെന്നും സഹപാഠിയുടെ ജീവൻ രക്ഷിച്ചതിൽ വളരെ സന്തോഷമുണ്ടെന്നും അലി പറഞ്ഞു. ഇപ്പോൾ അലിയെ എല്ലാവരും വിളിക്കുന്നത്  'ചെറിയ രക്ഷകൻ' എന്നാണ്.  അലിയുടെ ധീരമായ പ്രവർത്തനത്തെ സ്കൂൾ അധികൃതരും അഭിനന്ദിച്ചു. 

അലി മുഹമ്മദ് ബിൻ ഹാരിബ് അൽ മുഹൈരി. Image Credit:  Sharjah Police
അലി മുഹമ്മദ് ബിൻ ഹാരിബ് അൽ മുഹൈരി. Image Credit: Sharjah Police

∙ പ്രഥമശുശ്രൂഷയുടെ പ്രാധാന്യം

ഹംരിയ മുനിസിപ്പാലിറ്റിയിലെ പൊതുജനാരോഗ്യ വിഭാഗത്തിന്റെ തലവനായ അലിയുടെ പിതാവ് പ്രഥമശുശ്രൂഷയിൽ കോഴ്‌സുകൾ എടുക്കുകയും തന്റെ എല്ലാ കുട്ടികളെയും പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്.  എല്ലാ മാതാപിതാക്കളും അവരുടെ കുട്ടികളെ പ്രഥമശുശ്രൂഷ പഠിപ്പിക്കാൻ  ഉപദേശിക്കുന്നു. അതിന്‍റെ പ്രധാന്യം വളരെ വലുതാണ്.  അത് അവർക്ക് ജീവിതത്തിൽ ഗുണം ചെയ്യുമെന്ന്  മേജർ ജനറൽ അൽ ഷംസി പറഞ്ഞു. 

അലിയുടെ മനസ്സിന്റെ ശക്തിയേയും വിവേകപൂർണമായ പ്രവർത്തനങ്ങളെയും അഭിനന്ദിച്ചു, അത്തരം പെരുമാറ്റം ഉറച്ച വിദ്യാഭ്യാസത്തെ പ്രതിഫലിപ്പിക്കുന്നു. മനുഷ്യത്വപരമായ കടമയുടെയും സാമൂഹിക ഉത്തരവാദിത്തത്തിന്റെയും പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. പ്രത്യേകിച്ച് അപ്രതീക്ഷിതവും വെല്ലുവിളി നിറഞ്ഞതുമായ സാഹചര്യങ്ങളിൽ.  തന്റെ മകന്റെ ധീരമായ പ്രവൃത്തി തിരിച്ചറിഞ്ഞ ഷാർജ പൊലീസിനോട് അലിയുടെ പിതാവ് നന്ദി രേഖപ്പെടുത്തി. കുട്ടികളിൽ ഇത്തരം മൂല്യങ്ങൾ വളർത്തിയെടുക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ട് രക്ഷിതാക്കൾക്കിടയിൽ സാമൂഹിക ഉത്തരവാദിത്തത്തിന്റെ പ്രാധാന്യം അദ്ദേഹം വിശദീകരിച്ചു. വിവിധ വെല്ലുവിളികൾ നേരിടാൻ തയ്യാറുള്ള സുരക്ഷാ ബോധമുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കുന്നതിന് ഇത് അത്യന്താപേക്ഷിതമാണെന്നും  പറഞ്ഞു. 

ഷാർജ പൊലീസിന്‍റെ ആദരമേറ്റ് വാങ്ങുന്ന അലി മുഹമ്മദ് ബിൻ ഹാരിബ് അൽ മുഹൈരി. Image Credit:  Sharjah Police
ഷാർജ പൊലീസിന്‍റെ ആദരമേറ്റ് വാങ്ങുന്ന അലി മുഹമ്മദ് ബിൻ ഹാരിബ് അൽ മുഹൈരി. Image Credit: Sharjah Police

അലി മുഹമ്മദ് ബിൻ ഹാരിബ് അൽ മുഹൈരിയുടെ ധീരമായ പ്രവർത്തനത്തെ ഷാർജ പൊലീസ് കമാൻഡർ ഇൻചീഫ് മേജർ ജനറൽ സെയ്ഫ് അൽ സാറി അൽ ഷംസി ആദരിച്ചു. സ്‌കൂളിലെ നിർണായക സാഹചര്യത്തിൽ അലിയുടെ പെട്ടെന്നുള്ള ചിന്തയും പെട്ടെന്നുള്ള പ്രവർത്തനവും പ്രകീർത്തിച്ചുകൊണ്ട് മേജർ ജനറലിന്റെ ഓഫിസിലാണ് ചടങ്ങ് നടന്നത്.  സമൂഹത്തിന്റെ സുരക്ഷയ്ക്കും ക്രിയാത്മകമായി സംഭാവന ചെയ്യുന്ന ജീവിതത്തിന്റെ എല്ലാ മേഖലകളിൽ നിന്നുമുള്ള വ്യക്തികളെ അംഗീകരിക്കുന്നതിനും അഭിനന്ദിക്കുന്നതിനുമുള്ള ഷാർജ പൊലീസിന്റെ നിരന്തരമായ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ ബഹുമതി.

English Summary:

Sharjah Police pays tribute to the 'little savior' who saved the life of his classmate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com