ADVERTISEMENT

ദുബായ് ∙ ക്രെഡിറ്റ് കാർഡ് അടവ് 60 ദിവസത്തിലധികം വൈകിയാൽ കാർഡ് മരവിപ്പിക്കും. ആദ്യ അടവ് കാലാവധി മുതലാണ് 60 ദിവസം കണക്കാക്കുക. കാർഡിന്റെ പരിധി കഴിയുകയും അടവ് കുടിശികയാക്കുകയും ചെയ്യുമ്പോഴാണ് കാർഡ് മരവിപ്പിക്കുക. അടവ് തെറ്റിക്കുന്നവർ പിന്നീട് പണം അടച്ച് പുതിയ കാർഡിന് അപേക്ഷിക്കേണ്ടി വരും. വേതന വിതരണത്തിന് ആശ്രയിക്കാത്ത ബാങ്കുകളാണ് ക്രെഡിറ്റ് കാർഡ് അടവ് തെറ്റിക്കുന്നവർക്കെതിരെ നടപടികൾ വേഗത്തിലാക്കുക. ശമ്പള അക്കൗണ്ടും ക്രെഡിറ്റ് കാർഡും ഒരേ ബാങ്കിലെങ്കിൽ ഇത്തരം നടപടികൾക്ക് സാവകാശം ലഭിച്ചേക്കും. ക്രെഡിറ്റ് കാർഡ് തുക നിശ്ചിത ദിവസത്തിനുള്ളിൽ അടയ്ക്കാൻ ഉപയോക്താക്കൾ ബാധ്യസ്ഥരാണ്. ആദ്യ അടവ് കാലാവധി കഴിഞ്ഞ് 60 ദിവസം പിന്നിട്ടിട്ടും തിരിച്ചടവിൽ 5 ശതമാനം പോലും പൂർത്തിയാക്കാത്തവരുടെ ക്രെഡിറ്റ് കാർഡ് നടപടികൾക്ക് വിധേയമാക്കും. 

അടവ് വൈകുന്നത് ബാങ്കുകളെ കാരണ സഹിതം ബോധ്യപ്പെടുത്തണം. വേതനവും ക്രെഡിറ്റ് കാർഡും വ്യത്യസ്ത ബാങ്കുകളിലാണെങ്കിൽ ഇടപാടുകളുടെ നിരീക്ഷണം കൂടും.

English Summary:

Late card payments: Dubai to freeze credit card

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com