ഒമാൻ കൊടുങ്ങല്ലൂർ കൂട്ടായ്മ സൗജന്യ മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചു
Mail This Article
മസ്‌കത്ത് ∙ ഒമാൻ കൊടുങ്ങല്ലൂർ കൂട്ടായ്മയും ബദർ അൽ സമ ആശുപത്രിയും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചു.മബേല സനാഇയ്യയിൽ വെച്ച് അഞ്ച് സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സാന്നിധ്യത്തിൽ ഇ സി ജി അടക്കമുള്ള അതിവിപുലമായ സംവിധാനത്തോടെ ഒരുക്കിയ മെഡിക്കൽ ക്യാമ്പ് ജനങ്ങളുടെ പങ്കാളിത്തം കൊണ്ടും സംഘാടന മികവുകൊണ്ടും ശ്രദ്ധേയമായി. കൂട്ടായ്മയുടെ വാർഷികത്തോട് അനുബന്ധിച്ച് കുട്ടികൾക്കായി വനിതാ വിഭാഗം സംഘടിപ്പിച്ച പോസ്റ്റർ ഡിസൈനിങ് മത്സരത്തിൽ സമ്മാനാർഹരായവർക്ക് മെഡിക്കൽ ക്യാംപിൽ വെച്ച് സമ്മാന വിതരണവും നടന്നു. ചിത്രകാരൻ ഡാവിഞ്ചി സുരേഷ് ആയിരുന്നു വിധി കർത്താവ്. വൈസ് പ്രസിഡന്റ് അൻസാർ കുഞ്ഞിമൊയ്തീൻ അധ്യക്ഷനായ ചടങ്ങിൽ ജനറൽ സെക്രട്ടറി ലബീഷ് സ്വാഗതവും ട്രഷറർ സുനിൽ കാട്ടകത്ത് നന്ദിയും പറഞ്ഞു. സ്ത്രീകളും കുട്ടികളും അടങ്ങുന്ന 600ൽ പരം അംഗങ്ങൾ പങ്കെടുത്ത ക്യാമ്പ് രാത്രി 9.30ന് അവസാനിച്ചു.
ഒമാനിലെ ജീവകാരുണ്യ, സാമൂഹിക ക്ഷേമ പരിപാടികളിലും സൗജന്യ മെഡിക്കൽ ക്യാമ്പ്, ചികിത്സാ സഹായങ്ങൾ, ജോലി സംബന്ധമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്കുള്ള സഹായങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങളിൽ ഒമാൻ കൊടുങ്ങല്ലൂർ കൂട്ടായ്മ സജീവമായി പ്രവർത്തിച്ചുവരുന്നതായും ഭാരവാഹികൾ പറഞ്ഞു.