ഹാജർ തട്ടിപ്പ്: 2 പേർക്ക് 7 വർഷം തടവ്, 3 കോടി പിഴ
Mail This Article
×
കുവൈത്ത് സിറ്റി ∙ ജോലിക്ക് ഹാജരാകാതെ കൃത്രിമ ഹാജർ രേഖപ്പെടുത്തി 37,000 ദിനാർ (ഒരു കോടിയിലേറെ രൂപ) ശമ്പളം തട്ടിയെടുത്ത കേസിൽ സ്വദേശി സർക്കാർ ഉദ്യോഗസ്ഥനെ 7 വർഷത്തെ തടവിനു ശിക്ഷിച്ചു.
ഇയാൾക്കുവേണ്ടി കൃത്രിമ ഹാജർ രേഖപ്പെടുത്തിയ വിദേശിക്കും സമാന ശിക്ഷയുണ്ട്. കൃത്രിമ വിരലടയാളം, ജോബ് ഫയൽ നമ്പർ, പാസ്‌വേഡ് എന്നിവ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. തടവിനു പുറമേ ഇരുവരും ചേർന്ന് 1,13,000 ദിനാർ (3 കോടിയിലേറെ രൂപ) പിഴ അടയ്ക്കാനും ഉത്തരവിട്ടിട്ടുണ്ട്.
English Summary:
Government official sentenced to 7 years imprisonment, Huge fine for being absent
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.