ADVERTISEMENT

മസ്‌കത്ത് ∙ മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് ആശ്വാസമാകുന്ന പ്രഖ്യാപനവുമായി ഒമാന്‍ ദേശീയ ബജറ്റ് എയര്‍ലൈന്‍ ആയ സലാം എയര്‍. മസ്‌കത്തില്‍ നിന്നും കോഴിക്കോട്, തിരുവനന്തപുരം, ജയ്പൂർ, ലഖ്നൗ, ഹൈദരാബാദ് സെക്ടറുകളില്‍ ഉടന്‍ സര്‍വീസ് പുനരാരംഭിക്കുമെന്ന് കമ്പനി അറിയിച്ചു.  സിവില്‍ എവിയേഷന്‍ അതോറിറ്റിയില്‍ നിന്നും സര്‍വീസുകള്‍ക്ക് അനുമതി ലഭിച്ചതായും തീയതികള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നും കമ്പനി വ്യക്തമാക്കി.

ഒമാന്‍ എയറുമായി സഹകരിച്ച് ഇന്ത്യന്‍ സെക്ടറുകളിലേക്ക് സര്‍വീസുകള്‍ വ്യാപിപ്പിക്കുന്നതിന് അനുമതി നല്‍കിയ സിവില്‍ എവിയേഷന്‍ അതോറിറ്റിക്ക് നന്ദി അറിയിക്കുന്നതായും സലാം എയര്‍ ചെയര്‍മാന്‍ ഡോ. അന്‍വര്‍ മുഹമ്മദ് റവാസ് അറിയിച്ചു. സലാം എയര്‍ സര്‍വീസുകള്‍ വ്യാപിപ്പിക്കുകയും യാത്രക്കാര്‍ക്ക് മികച്ച അനുഭവങ്ങള്‍ സമ്മാനിക്കുകയാണ് കമ്പനി ലക്ഷ്യം വയ്ക്കുന്നതെന്നും ഡോ. അന്‍വര്‍ മുഹമ്മദ് റവാസ് പറഞ്ഞു.

English Summary:

Salam Air resumes service to India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com