ADVERTISEMENT

ജിദ്ദ∙ റിയാദ്, ജിദ്ദ കിഴക്കൻ പ്രവിശ്യ വ്യവസായ നഗരങ്ങളെയും തുറമുഖങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന റെയിൽ, ഹൈവേ പദ്ധതി വരുന്നു. പദ്ധതി നടപ്പാക്കുന്നതിന് രാജ്യാന്തര കമ്പനികളുമായി ചർച്ച പുരോഗമിക്കുന്നതായി എൻഐഡിഎൽപി അറിയിച്ചു. സൗദിയെ ലോജിസ്റ്റിക്ക് രംഗത്തെ ആഗോള ഹബ്ബാക്കി മാറ്റുന്നതിന്റെ ഭാഗമായി കൂടിയാണ് പുതിയ നീക്കം.

റിയാദ്, ജിദ്ദ മേഖലകളിലെ വ്യവസായ നഗരങ്ങളെ റെയിൽവേ ലെയ്നുമായി ബന്ധിപ്പിച്ച് ചരക്ക് ഗതാഗതം എളുപ്പമാക്കുകയാണ് ലക്ഷ്യം. സമാന്തരമായി ഹൈവേ വികസിപ്പിക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്. ഇതിന്റെ നിർമാണ പ്രവർത്തനവുമായി ബന്ധപ്പെട്ട്  കമ്പനികളുമായി ചർച്ചകൾ നടത്തി വരുന്നതായി നാഷനൽ ഇൻഡസ്ട്രിയൽ ഡവലപ്പ്മെന്റ് ആന്റ് ലോജിസ്റ്റിക്സ് പ്രോഗ്രാം സിഇഒ സുലൈമാൻ അൽ മസ്റുഇ പറഞ്ഞു.

വ്യവസായ നഗരങ്ങളെ തുറമുഖങ്ങളുമായി ബന്ധിപ്പിക്കുന്നതിന്റെ ആദ്യഘട്ടം കിഴക്കൻ പ്രവിശ്യയിലെ ദമാമിൽ പുരോഗമിക്കുകയാണ്. ദമാം സെകൻഡ് ഇൻഡസ്ട്രിയൽ സിറ്റിയുമായി ബന്ധിപ്പിക്കുന്നതിനുള്ള നിർമാണ പ്രവൃത്തികളാണ് പുരോഗമിക്കുന്നത്. സുദൈർ വ്യവസായ നഗരത്തെയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സൗദിയെ ലോജിസ്റ്റിക്ക് രംഗത്തെ ആഗോള ഹബ്ബാക്കി മാറ്റുന്നതിന്റെ ഭാഗമായി കൂടിയാണ് പുതിയ നീക്കം.

English Summary:

Saudi with rail project connecting industrial cities and ports

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com