അജ്ഞാത മൃതദേഹം തിരിച്ചറിയാൻ പൊതുജനങ്ങളുടെ സഹായം തേടി ദുബായ് പൊലീസ്
Mail This Article
×
ദുബായ്∙ അജ്ഞാത മൃതദേഹം തിരിച്ചറിയാൻ ദുബായ് പൊലീസ് പൊതുജനങ്ങളുടെ സഹായം തേടുന്നു. അൽ മുഹൈസിന 2ലാണ് യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്. ഇയാളുടെ യാതൊരു തിരിച്ചറിയൽ രേഖകളും ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പിന്നീട് ജനറൽ ഡിപാർട്മെന്‍റ് ഓഫ് ഫൊറൻസിക് ആൻഡ‍് ക്രിമിനോളജിയിലേക്ക് മാറ്റി. ആർക്കെങ്കിലും മൃതദേഹം തിരിച്ചറിയാനാകുമെങ്കിൽ 901 എന്ന നമ്പരിൽ ദുബായ് പൊലീസിനെ അറിയിക്കുക. ദുബായിക്ക് പുറത്തുള്ളവർ വിളിക്കേണ്ട നമ്പർ– 04 901.
English Summary:
Dubai Police seeks the public's help in identifying the unidentified body
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.