ADVERTISEMENT

മനാമ ∙ ബഹ്‌റൈനിലെ പരമ്പരാഗത കൈത്തറി തൊഴിലാളികൾക്ക് താങ്ങാവുകയും അതോടൊപ്പം തന്നെ സ്വന്തം ആശയങ്ങളിലൂടെ കൈത്തറിയിൽ മെനെഞ്ഞെടുക്കുന്ന വസ്ത്രങ്ങളിലൂടെ രാജ്യാന്തര വസ്ത്ര വിപണിയിൽ ഇടം കണ്ടെത്തുകയുമാണ്  പ്രവാസി മലയാളി സംരംഭകയായ മെർവിൻ ജെയിംസ്. ബഹ്‌റൈനിൽ  കഴിഞ്ഞ 37 വർഷമായി പ്രവാസജീവിതം നയിക്കുന്ന തൃശൂർ  കല്ലൂർ സ്വദേശി സി. എൽ. ജെയിംസിന്റെയും മിനി ജെയിംസിന്റെയും മകളായ  മെർവിൻ ബഹ്‌റൈൻ  ഇന്ത്യൻ സ്‌കൂളിൽ ആണ് സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തുടർന്ന് ഹൈദരാബാദിലെ നാഷനൽ  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നൊളജിയില്‍ നിന്നും ഫാഷൻ ഡിസൈനിങ്ങിൽ ബിരുദാനന്തര ബിരുദവും സിംഗപ്പൂരിൽ ഉന്നത വിദ്യാഭ്യാസവും പൂർത്തിയാക്കിയ ശേഷമാണ് ബിസിനസ് രംഗത്തേക്ക് കടന്നുവന്നത്. 

ജെന്റർ ന്യൂട്രൽ ഡിസൈനിങ്ങിലായി  ശ്രദ്ധ. അങ്ങനെയാണ് മെർവിൻ ജെയിംസ് ക്ലോത്തിങ് എന്ന ബ്രാൻഡ്  പിറവിയെടുക്കുന്നത്.
ജെന്റർ ന്യൂട്രൽ ഡിസൈനിങ്ങിലായി ശ്രദ്ധ. അങ്ങനെയാണ് മെർവിൻ ജെയിംസ് ക്ലോത്തിങ് എന്ന ബ്രാൻഡ് പിറവിയെടുക്കുന്നത്.

സ്‌കൂൾ  വിദ്യാഭ്യാസ കാലം തൊട്ട് തന്നെ ഫാഷനാണ് തന്റെ 'പാഷൻ 'എന്ന് തിരിച്ചറിഞ്ഞ മെർവിൻ  ഈ രംഗത്ത് തന്നെ  തുടരാൻ തീരുമാനിക്കുകയായിരുന്നു. താൻ വളർന്ന ബഹ്‌റൈൻ എന്ന രാജ്യത്തിന്റെ സംസ്കാരവുമായി ഇഴ ചേർന്ന്നിൽക്കുന്ന ഒരു ബിസിനസ് സംരംഭം  തന്നെ വേണമെന്നായിരുന്നു ആഗ്രഹം.  ബഹ്‌റൈനിൽ  വളർന്നു വരുന്ന കാലത്ത് തന്നെ കണ്ടും കേട്ടും അറിഞ്ഞ പരമ്പരാഗത കൈത്തറി വസ്ത്ര നിർമാണത്തിലേക്കാണ് ആദ്യം തന്നെ മനസ്സ് ചെന്നെത്തിയത്. ബഹ്‌റൈനിലെ സാധാരണക്കാരായ കൈത്തറി തൊഴിലാളികൾ  ഈ വിപണിയെ വേണ്ടത്ര ഉപയോഗപ്പെടുത്തുന്നില്ലെന്നും, ബഹ്‌റൈൻ പോലെ ചൂട് കാലാവസ്‌ഥയുള്ള  രാജ്യത്ത് അനുയോജ്യമായ രീതിയിൽ കൈത്തറി കോട്ടൺ  വസ്ത്രങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്താമെന്നും ചിന്തിച്ചു. അങ്ങനെയാണ് സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരു പോലെ ഉപയോഗിക്കാവുന്ന ലിംഗനിഷ്പക്ഷമായ  വസ്ത്രങ്ങൾ ഉണ്ടാക്കുക എന്ന സങ്കൽപ്പത്തിലേക്ക് കടക്കുന്നത്. എല്ലാവർക്കും ധരിക്കാൻ ഉതകുന്ന ജെന്റർ ന്യൂട്രൽ ഡിസൈനിങ്ങിലായി പിന്നീട് ശ്രദ്ധ. അങ്ങനെയാണ് മെർവിൻ ജെയിംസ് ക്ലോത്തിങ് എന്ന ബ്രാൻഡ്  പിറവിയെടുക്കുന്നത്.

ചൂട് കാലാവസ്‌ഥയുള്ള രാജ്യത്ത് കൈത്തറി കോട്ടൺ  വസ്ത്രങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്താമെന്നു ചിന്തിച്ചു.
ചൂട് കാലാവസ്‌ഥയുള്ള രാജ്യത്ത് കൈത്തറി കോട്ടൺ വസ്ത്രങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്താമെന്നു ചിന്തിച്ചു.

∙ധരിക്കാൻ എളുപ്പമാവണം; പുതുമ വേണം 

ധരിക്കാൻ ഏറ്റവും എളുപ്പമുള്ളതും ഏതു ശരീരപ്രകൃതിക്കാർക്കും ഇണങ്ങുന്ന തരത്തിലുള്ളതും ആകണമെന്നുള്ള ചിന്തയിലാണ് ഡിസൈനിങ് ഉണ്ടാക്കുന്നത്. എന്നാൽ അത് നൂതന രീതിയിൽ ഉള്ളത് ആവുകയും വേണം.വസ്ത്രങ്ങൾ മൃദുവും ആയിരിക്കണം.എല്ലാ നിബന്ധനകളും ഏറെക്കുറെ പാലിക്കാൻ തീരുമാനിച്ചതാണ് തങ്ങളുടെ ബ്രാൻഡിന്റെ വിജയം എന്ന് മെർവിൻ പറയുന്നു.ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഫാഷൻ സ്കൂളുകളിലൊന്നായ റാഫിൾസ് ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിൽ നിന്നും ലഭിച്ച അറിവുകൾ ഏറെ പ്രയോജനം ചെയ്തതായി മെർവിൻ പറഞ്ഞു.

കഴിഞ്ഞ ഏഴു വർഷമായി ബഹ്‌റൈനിലെ ഫാഷൻ വിദ്യാഭ്യാസ മേഖലയിൽ തന്റെ  ഫാഷൻ സങ്കൽപങ്ങൾ പുതിയ തലമുറയ്ക്ക് പകർന്നു കൊടുക്കാനും  മെർവിൻ ശ്രമിക്കുന്നുണ്ട് .ബഹ്‌റൈനിലെ പ്രാദേശിക കരകൗശല വിദഗ്ധരുടെ സേവനം കൂടി തേടിക്കൊണ്ട് ബിസിനസിലെ പ്രാദേശിക പങ്കാളിത്തം ഉറപ്പാക്കുകയാണ് മെർവിൻ. ഉഷ്ണമേഖലയിൽ അനുയോജ്യമായ  കൈത്തറി വസ്ത്രങ്ങളെ തന്റെ ഫാഷൻ സങ്കൽപ്പത്തിലുള്ള ഡിസൈൻ ആക്കി മാറ്റി  രാജ്യാന്തര വിപണിയിൽ എത്തിക്കുക എന്നതാണ് മെർവിന്റെ ലക്ഷ്യം. ബഹ്‌റൈൻ സ്വദേശികൾക്ക് ഏറ്റവും പ്രിയപ്പെട്ട ബ്രാൻഡാക്കി മാറാൻ മെർവിൻ ജെയിംസ് ക്ലോത്തിങ്ങിന് സാധിച്ചിട്ടുണ്ട് എന്ന് തന്നെയാണ് തന്റെ വിശ്വാസമെന്ന് ഈ പ്രവാസി ബിസിനസ് സംരംഭക ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com