യുഎഇ ദേശീയ ദിനം: സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും മൂന്ന് ദിവസം അവധി
Mail This Article
×
ദുബായ് ∙ യുഎഇ ദേശീയ ദിനം പ്രമാണിച്ച് സ്വകാര്യ മേഖലയിലെ ജീവനക്കാർക്കുള്ള അവധി നീട്ടിയതായി മാനവ വിഭവശേഷി- എമിറേറ്റൈസേഷൻ മന്ത്രാലയം അറിയിച്ചു. ദേശീയ ദിനത്തോടനുബന്ധിച്ച് ഡിസംബർ 4 വരെ അവധി നീണ്ടുനിൽക്കും. ഡിസംബർ 2 മുതൽ 4 വരെ മൂന്ന് ദിവസത്തെ ശമ്പളത്തോടെയുള്ള ഇടവേളയായിരിക്കും ഫലത്തിൽ ലഭിക്കുക.
ഡിസംബർ 2 മുതൽ 4 വരെ ഫെഡറൽ ഗവൺമെന്റിന് കാബിനറ്റ് ദേശീയ ദിന അവധി പ്രഖ്യാപിച്ചു. ഫെഡറൽ ഗവൺമെന്റ് ജീവനക്കാർ ഡിസംബർ 5 ചൊവ്വാഴ്ച ജോലി പുനരാരംഭിക്കും. മന്ത്രാലയങ്ങളിലെയും ഫെഡറൽ സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് ഡിസംബർ 1 വിദൂര പ്രവൃത്തി ദിവസമായിരിക്കും.
English Summary:
UAE National Day Holiday Update: 3 Day Weekend for Private Sector Employees
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.