ഹൈഡ്രജൻ ട്രക്ക് സൗദിയിൽ നിരത്തിലിറങ്ങി; 400 കിലോമീറ്ററിൽ കൂടുതൽ ദീർഘദൂര യാത്ര നടത്തും
Mail This Article
റിയാദ്∙ കാർബൺ രഹിത അന്തരീക്ഷം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ തുടക്കം കുറിച്ച ഹൈഡ്രജനിൽ പ്രവർത്തിക്കുന്ന ട്രക്ക് സൗദിയിൽ നിരത്തിലിറങ്ങി. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ചരക്കുകൾ കൊണ്ടുപോകാൻ രൂപകൽപ്പന ചെയ്‌തതാണ് ട്രക്ക്. 400 കിലോമീറ്ററിൽ കൂടുതൽ ദീർഘദൂര യാത്ര നടത്താൻ തക്ക ഇന്ധന ശേഷിയുണ്ട്.
അൽമജ്ദൂയി ലോജിസ്റ്റിക്സ് കമ്പനിയുമായി സഹകരിച്ച് സൗദി പൊതുഗതാഗത അതോറിറ്റിയാണ് പരീക്ഷണാർഥത്തിൽ ഹൈഡ്രജൻ ട്രക്ക് പുറത്തിറക്കിയത്. ഹൈഡ്രജൻ ട്രക്ക് ഓടുമ്പോൾ കാർബൺ ഉദ്വമനം ഉണ്ടാവുന്നില്ല. സൗദിയുടെ സുസ്ഥിര വികസന സംരംഭങ്ങൾക്ക് അനുയോജ്യവും ഗതാഗത വികസനത്തിനും ലോജിസ്റ്റിക്‌സിനുമുള്ള ദേശീയ പദ്ധതിയുടെ ലക്ഷ്യപ്രാപ്തിക്ക് ഇത് മുതൽക്കൂട്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ട്രക്കുകൾ ഓടിക്കുന്നതിനും ഹൈഡ്രജൻ ഇന്ധനം നിറയ്ക്കുന്നതിനും എയർ പ്രൊഡക്റ്റ്സ് ഖുദ്റ എന്ന കമ്പനിയുമായി അൽമജ്ദൂയി ലോജിസ്റ്റിക്സ് കമ്പനി സഹകരണ കരാറുണ്ടാക്കിയിട്ടുണ്ട്.