ADVERTISEMENT

കുവൈത്ത് സിറ്റി ∙ ഉപയോഗിച്ച പാചക എണ്ണയുടെ കയറ്റുമതിക്ക് ഒരു വർഷത്തേക്കു നിരോധനം ഏർപ്പെടുത്തി കുവൈത്ത്. ജൈവ ഇന്ധന വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഉപയോഗിച്ച പാചക എണ്ണ നൂതന സാങ്കേതിക വിദ്യയിലൂടെ ജൈവ ഇന്ധനമാക്കും. ഇതുവഴി സുസ്ഥിര വികസനവും ഊർജ സുരക്ഷയും വരുമാന സ്രോതസ്സും ഉറപ്പാക്കാം. ഇതുപയോഗിച്ച് ബയോഡീസൽ, വൈറ്റ് ഡീസൽ എന്നിവ ഉണ്ടാക്കാം. വിവിധ തരം മെഷീനുകളും ബസ്, ലോറി, പിക്കപ്പ്, ട്രക്ക് എന്നിവയും പ്രവർത്തിക്കാൻ ബയോ ഡീസൽ ഉപയോഗിക്കാം.

മേഖലയിൽ പ്രവർത്തിക്കുന്നതിന് വാണിജ്യ വ്യവസായ മന്ത്രാലയം, പരിസ്ഥിതി പബ്ലിക് അതോറിറ്റി, വ്യവസായ പബ്ലിക് അതോറിറ്റി എന്നിവയിൽനിന്ന് ലൈസൻസുകൾ നേടൽ നിർബന്ധമാണ്. ഉപയോഗിച്ച പാചകഎണ്ണ ലൈസൻസില്ലാത്ത വ്യക്തികൾക്കോ ​​സ്ഥാപനങ്ങൾക്കോ ​നൽകാൻ പാടില്ലെന്നും കുവൈത്ത് ഓർമിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ ഓൺലൈനായി നടത്തണം.

ഉപയോഗിച്ച ശേഷം ഒഴുക്കിക്കളയുന്ന എണ്ണ വെള്ളത്തിൽനിന്നു മാറ്റാനും പരിസ്ഥിതി പ്രശ്നം ഒഴിവാക്കാനുമായി സർക്കാർ വൻതോതിൽ പണം ചെലവാക്കിവരുന്നു. നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇവ സംസ്കരിച്ചെടുക്കുന്നതിന് ഇത്രയും ചെലവ് വരില്ല. പുതിയ വരുമാനമാർഗം തുറക്കുമെന്നും അധികൃതർ സൂചിപ്പിച്ചു.

English Summary:

Kuwait Bans the export of used cooking oil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com