മലബാർ ഗോൾഡ് പുതിയ ഷോറൂം തുറന്നു
Mail This Article
ദുബായ് ∙ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ പുതിയ ഷോറൂം കാനഡയിൽ ആരംഭിച്ചു. രാജ്യത്തെ ആദ്യ ഷോറൂം ടൊറന്റോയിലാണ് പ്രവർത്തനം ആരംഭിച്ചത്. ഇതോടെ 12 രാജ്യങ്ങളിലായി 335 ഷോറൂമുകൾ മലബാർ ഗോൾഡിനു സ്വന്തമായി. മാനേജിങ് ഡയറക്ടർ ഷംലാൽ അഹമ്മദിന്റെ സാന്നിധ്യത്തിൽ ഒന്റാരിയോയുടെ അസോഷ്യേറ്റ് മിനിസ്റ്റർ ഓഫ് ബിസിനസ് നിന ടാംഗ്രി ഉദ്ഘാടനം നിർവഹിച്ചു. മലബാർ ഗോൾഡ് ഡയറക്ടർ സി.എം.സി. അമീർ, നോർത്ത് അമേരിക്ക റീജനൽ ഹെഡ് ജോസഫ് ഈപ്പൻ എന്നിവരും പങ്കെടുത്തു. ടൊറന്റോ മിസ്സിസാഗയിലെ ഹാർട്ട്ലാൻഡ് ടൗൺ സെന്ററിലാണ് പുതിയ ഷോറൂം. 7,800 ലധികം ചതുരശ്ര അടിയിൽ കാനഡയിലെ ഏറ്റവും വലിയ ജ്വല്ലറി ഷോറൂമാണ് ഇത്. 25ൽ അധികം എക്സ്‌ക്ലുസീവ് ബ്രാൻഡുകളിൽ നിന്നുള്ള 30,000ൽ അധികം ഡിസൈനുകൾ, സ്വർണം, വജ്രം, അമൂല്യ രത്‌നാഭരണങ്ങൾ എന്നിവയിൽ ലഭ്യമാക്കിയിട്ടുണ്ട്. വിപുലമായ ബ്രൈഡൽ ജ്വല്ലറി ശേഖരത്തിനൊപ്പം എല്ലാ മുഹൂർത്തങ്ങൾക്കുമിണങ്ങിയ ആഭരണങ്ങളും, ഡെയ്‌ലി വെയർ, ഓഫിസ് വെയർ എന്നിവക്കനുയോജ്യമായ ആഭരണങ്ങളുടെയും വിപുലമായ ശേഖരം പുതിയ ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്.