ഖത്തറിൽ കാറ്റ് കനക്കും; തണുപ്പേറും
Mail This Article
×
ദോഹ ∙ ഇന്നു മുതൽ രാജ്യത്ത് വടക്കു-പടിഞ്ഞാറൻ കാറ്റ് കനക്കും. താപനില ഗണ്യമായി കുറയും. ഈ വാരാന്ത്യം അവസാനം വരെ കാറ്റ് തുടരും. താപനില ഗണ്യമായി കുറയുന്നതിനാൽ തണുപ്പേറും. പ്രത്യേകിച്ചും തെക്കൻ പ്രദേശങ്ങളിൽ തണുപ്പ് കഠിനമാകും.
കടൽ പ്രക്ഷുബ്ധമാകുമെന്നതിനാൽ ഈ ആഴ്ച അവസാനം വരെ കടലിൽ പോകുന്നവർക്കുള്ള മുന്നറിയിപ്പും നൽകിയിട്ടുണ്ട്. കടൽ തിരമാല 5 മുതൽ 9 അടി വരെയും ചില സമയങ്ങളിൽ 12 അടിയും ഉയരത്തിലെത്തും.
English Summary:
Qatar Weather Forecast
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.