ADVERTISEMENT

റിയാദ് ∙ പുതിയ ഇനത്തിലുള്ള തേളിനെ കണ്ടെത്തിയെന്ന് സൗദി ദേശീയ വന്യജീവി കേന്ദ്രം അധികൃതർ അറിയിച്ചു. റിയാദ് പ്രവിശ്യയ്ക്ക് തെക്ക്ഭാഗത്തുള്ള മജാമി അൽ ഹദ്ബ് റിസർവിലാണ് ലെയൂറസ് ജനുസിൽപെട്ട തേളിനെ കാണാൻ കഴിഞ്ഞത്. രൂപാന്തര വിവരണത്തെയും ജനിതക വിശകലനത്തെയും അടിസ്ഥാനപ്പെടുത്തി കണ്ടുപിടിച്ച പുതിയ ഇനത്തെക്കുറിച്ച് രാജ്യാന്തര ശാസ്ത്ര ജേണലായ ‘സൂകീസി’ൽ പ്രസിദ്ധീകരിച്ചു. 

‘ഹദ്ബ് സ്കോർപിയോൺ’ എന്ന് പേരാണ് പുതിയ ഇനം തേളിന് നൽകിയിരിക്കുന്നത്. അതിനെ കണ്ടെത്തിയ സ്ഥലത്തിനോടുള്ള പ്രതീകമായാണ് പുതിയ ഇനത്തിന് ഇങ്ങനെ പേരിട്ടിരിക്കുന്നതിന് അടിസ്ഥാനം. ‘ലീയുറസ് ഹദ്ബ്’ എന്നാണ് ശാസ്ത്രീയ നാമം. സൗദി അറേബ്യയിൽ കണ്ടുവരുന്ന ഇതര തേളുകളിൽനിന്ന്  രൂപാന്തരപരവും തന്മാത്രാ ജനിതകവുമായ തലങ്ങളിൽ പുതിയ ഇനം വ്യത്യസ്തമാണ്. 

സൗദിയിൽ പുതിയ തേളിനെ കണ്ടെത്തിയതോടെ  ലോകമെങ്ങുമുള്ള തേൾ ജീവിവർഗങ്ങളുടെ എണ്ണം 22 ആയി ഉയർന്നു. അഞ്ച് ഇനം സൗദിയിൽ ഉണ്ടെന്ന് സ്ഥിരീകരിച്ചതാണ്. ദേശീയ ജീവജാലങ്ങളുടെ സ്വാഭാവിക ആവാസവ്യവസ്ഥ വിലയിരുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് രാജ്യത്തിന്‍റെ ജൈവവൈവിധ്യം പഠിക്കുന്നതിനും രേഖപ്പെടുത്തുന്നതിനുമുള്ള വന്യജീവി കേന്ദ്രത്തിന്‍റെ പ്രവർത്തന വിജയമാണ് പുതിയ കണ്ടെത്തൽ. തേളിന് വ്യത്യസ്തതലത്തിലുള്ള വിഷാംശം ഉണ്ടെന്നും പീഠഭൂമി ജീവികളിലെ വിഷത്തിന്‍റെ അളവ് കണക്കാക്കാൻ കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും കേന്ദ്രം വക്താവ് പറഞ്ഞു. സൗദി അറേബ്യയിൽ നിലവിൽ രേഖപ്പെടുത്തിയ 34 ഇനം തേളുകളുളളതിൽ 11 എണ്ണം സൗദിയിൽ മാത്രം കണ്ടുവരുന്നതാണ്.

English Summary:

Saudi Arabia's National Wildlife Center found new species of scorpion

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com