ADVERTISEMENT

ദുബായ് ∙ യുഎഇയുടെ 52–ാം ദേശീയദിനാഘോഷങ്ങൾ പ്രമാണിച്ച് യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി 475 തടവുകാർക്ക് മാപ്പ്  നൽകി. തടവുകാലത്ത് നല്ല സ്വഭാവം കാഴ്ചവച്ചവർക്കും എല്ലാ നിബന്ധനകളും പാലിച്ചവർക്കുമാണ് മോചനം ലഭിക്കുക.

മോചിതരായവർക്ക് പുതിയ ജീവിതം ആരംഭിക്കാനും അവരുടെ കുടുംബങ്ങളോടൊപ്പം വീണ്ടും ഒന്നിക്കാനും സമൂഹത്തിന്റെ ഭാഗമാകാനും ഒരിക്കൽ കൂടി  അവസരം നൽകാനുള്ള ഭരണാധികാരിയുടെ അഭിലാഷത്തിന്റെ പ്രതിഫലനമാണ് മാപ്പ്.  മാപ്പു ലഭിച്ചവർക്ക് എത്രയും വേഗം അവരുടെ കുടുംബങ്ങളിലേക്ക് മടങ്ങാൻ കഴിയുമെന്ന് ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ അധികൃതർ ആരംഭിച്ചിട്ടുണ്ട്.  കുടുംബങ്ങളുടെ കെട്ടുറപ്പും സ്ഥിരതയും നിലനിർത്താനുള്ള ഷാർജ ഭരണാധികാരിയുടെ ആഗ്രഹം പ്രതിഫലിപ്പിക്കുന്ന ദയാപരമായ പ്രവർത്തനത്തിന് ഷാർജ പൊലീസ് കമാൻഡർ ഇൻചീഫ് മേജർ ജനറൽ സെയ്ഫ് അൽ സാരി അൽ ഷംസി നന്ദി പറഞ്ഞു. നേരത്തെ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ  1,018 തടവുകാർക്ക് മോചനം നൽകിയിരുന്നു.

English Summary:

National Day Celebration: Sharjah Ruler Pardons 475 Prisoners

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com