ADVERTISEMENT

മക്ക∙ പിതാവിന്റെ ഘാതകന് വധശിക്ഷ നടപ്പാക്കണമെന്ന നിലപാടില്‍ മകൾ ഉറച്ചുനിന്നതോടെ  സൗദി പൗരന്റെ വധശിക്ഷ മക്കയിൽ നടപ്പാക്കി. വധശിക്ഷ നടപ്പാക്കാൻ വേണ്ടി കൊല്ലപ്പെട്ടയാളുടെ മക്കള്‍ക്ക് പ്രായപൂര്‍ത്തിയാകാൻ കാത്തിരിക്കുകയായിരുന്നു. പിതാവിന്റെ ഘാതകന് വധശിക്ഷ നടപ്പാക്കുന്നതില്‍ അവരുടെ കൂടി അഭിപ്രായം അറിയുന്നതുവരെ ശിക്ഷ നടപ്പാക്കുന്നത് നീട്ടിവയ്ക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. പിതാവിന്റെ ഘാതകന് വധശിക്ഷ നടപ്പാക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയും ഇക്കാര്യം കോടതിയെ രേഖാമൂലം അറിയിക്കുകയും അപ്പീല്‍ കോടതിയും സുപ്രീം കോടതിയും ശിക്ഷ ശരിവയ്ക്കുകയും ചെയ്തു. വധശിക്ഷ നടപ്പാക്കാന്‍ സല്‍മാന്‍ രാജാവിന്റെ അനുമതി ലഭിച്ചതിനെ തുടര്‍ന്നാണ്  വധശിക്ഷയ്ക്ക് വിധേയനാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

സൗദി പൗരന്‍ മനാഹി ബിന്‍ അബ്ദുല്ല ബിന്‍ അസല്‍ അല്‍ സുബൈയിയെ തര്‍ക്കത്തെ തുടര്‍ന്ന് കുത്തിക്കൊലപ്പെടുത്തിയ സവാബ് ബിന്‍ ദല്‍മഖ് ബിന്‍ അല്‍ ഹുദൈനിക്ക് ആണ് ശിക്ഷ നടപ്പാക്കിയത്. കേസില്‍ വിചാരണ പൂര്‍ത്തിയാക്കിയ കീഴ്‌കോടതി പ്രതിക്ക് വധശിക്ഷ വിധിക്കുകയായിരുന്നു.

English Summary:

Saudi Arabia carried out the death penalty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com