‘പ്രവാസി പെൻഷൻ 5,000 രൂപയാക്കി വർധിപ്പിക്കണം’
Mail This Article
ജിദ്ദ∙ നിലവിൽ 3500 രൂപയായ പ്രവാസി പെൻഷൻ കുറഞ്ഞത് 5,000 രൂപയാക്കി വർധിപ്പിക്കണമെന്ന് നവോദയ തായിഫ് ഏരിയ സമ്മേളനം പ്രവാസി ക്ഷേമ ബോർഡിനോടും കേരള സംസ്ഥാന സർക്കാരിനോടും ആവശ്യപ്പെട്ടു. പന്തളം ഷാജി പ്രമേയം അവതരിപ്പിച്ചു.സമ്മേളനം ജിദ്ദ നവോദയ ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര ഉദ്ഘാടനം ചെയ്തു. രക്തസാക്ഷി പ്രമേയം അരവിന്ദനും അനുശോചന പ്രമേയം നജ്മു എടക്കരയും അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി സജീവ് ചിത്രാലയം, ഹംസ മുണ്ടേക്കാടൻ, ജിദ്ദ നവോദയ സെക്രട്ടറി ഫിറോസ് മുഴുപ്പിലങ്ങാട് എന്നിവർ വിവിധ റിപോർട്ടുകൾ അവതരിപ്പിച്ചു. ഉമ്മർ ഉച്ചലത്ത്, യൂസഫ് പട്ടാമ്പി എന്നിവർ അടങ്ങിയ പ്രസിഡിയം സമ്മേളനം നിയന്ത്രിച്ചു. വിവേക് കണ്ണൂർ, രതീഷൻ പെരളശ്ശേരി, നജ്മു എടക്കര, സുധീഷ് കണ്ണൂർ. നവോദയ തായിഫ് ഏരിയ രക്ഷാധികാരി ഇക്ബാൽ പുലാമന്തോൾ, ഉമ്മർ ഉച്ചലത്ത്,സജീവൻ ചിത്രലയം എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി സജീവ് ചിത്രാലയം (സെക്ര.), ഹംസ മുണ്ടേക്കാടൻ (പ്രസി.),നിസാം മങ്കട (ട്രഷ.), പന്തളം ഷാജി (ജീവകാരുണ്യ കമ്മിറ്റി കൺവീനർ), ഇല്യാസ് എടവണ്ണ (യുവജന വേദി കൺവീനർ), രാജൻ,നജ്മു എടക്കര(ജോയിന്റ് സെക്ര),മുസ്തഫ, മുഹമ്മദാലി (വൈസ് പ്രസി.) കൂടാതെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി യൂസഫ് പട്ടാമ്പി,ഉമ്മർ ഉച്ചലത്ത്,രതീഷൻ പെരളശ്ശേരി,വിജയൻ വെഞ്ഞാറമൂട്,മുഹമ്മദ് റിയാസ്,സെമീർ,വിനോദ്,അരവിന്ദൻ,ഇർഷാദ്,സുധീഷ് കണ്ണൂർ,സലിം പെരുമണ്ണ,ഹംസ പുതിയങ്ങാടി, സ്പോർട്സ് കമ്മിറ്റി കൺവീനർ മണി തുവ്വൂർ എന്നിവരെയും തിരഞ്ഞെടുത്തു.
13 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന അസീസിയ യൂണിറ്റ് സെക്രട്ടറിയും ഏരിയ കമ്മിറ്റി അംഗവുമായിരുന്ന വിവേക് കണ്ണൂരിന് സമ്മേളനം യാത്രയയപ്പ് നൽകി. ശ്രീകുമാർ മാവേലിക്കര മെമെന്റോ സമ്മാനിച്ചു.2024ലെ തായിഫ് ഏരിയ കമ്മിറ്റി കലണ്ടർ രാധാകൃഷ്ണൻ പടനിലത്തിന് കോപ്പി നൽകി ഫിറോസ് മുഴപ്പിലങ്ങാട് പ്രകാശനം ചെയ്തു. സിജു പാപ്പച്ചൻ കവിത അവതരിപ്പിച്ചു.