ADVERTISEMENT

ദോഹ∙ ഗിന്നസ് ലോക റെക്കോര്‍ഡ് നേടിയ ഷക്കീര്‍ ചീരായിക്ക്  ലാല്‍കെയേഴ്‌സ് ഖത്തറിന്റെ സ്‌നേഹാദരവ്. മരുഭൂമിയിലെ കഠിനമായ കാലാവസ്ഥയെ  വെല്ലുവിളിച്ച് ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് 30 മണിക്കൂര്‍ 34 മിനിറ്റ് 9 സെക്കന്റ് സമയം കൊണ്ട് സൗദി - ഖത്തര്‍ അതിര്‍ത്തിയായ അബു സമ്രയില്‍ നിന്ന് അല്‍ റുവൈസ് തുറമുഖം വരെയുള്ള 192.14 കിലോമീറ്റര്‍ ദൂരം താണ്ടി ഷക്കീര്‍ ഗിന്നസ് ജേതാവായത്. ദോഹയില്‍ നടന്ന ചടങ്ങില്‍ ലാല്‍ കെയേഴ്‌സ് ആന്‍ഡ് മോഹന്‍ലാല്‍ ഫാന്‍സ് ഓണ്‍ലൈന്‍ യൂണിറ്റ് ഖത്തര്‍ സെക്രട്ടറി നവീന്‍ ഷക്കീറിന് പൊന്നാടയും മെമെന്റോയും നല്‍കി. ലാല്‍കെയേഴ്‌സ് അഡ്മിന്‍ ഭാരവാഹികളും എക്‌സിക്യൂട്ടീവ് അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.

English Summary:

Lalcare's Qatar pays homage to Shakir Cheerai who won the Guinness Book of World Records

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com