ADVERTISEMENT

ദോഹ ∙ ഖത്തറിലെ പ്രവാസി താമസക്കാർക്ക് സന്ദർശക, താമസ വീസകളിൽ കുടുംബങ്ങളെ കൊണ്ടുവരുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിച്ച് വ്യവസ്ഥകളും മാനദണ്ഡങ്ങളും പുതുക്കി. പുതിയ വ്യവസ്ഥകൾ പ്രാബല്യത്തിലായി. 

ആഭ്യന്തര മന്ത്രാലയമാണ് പുതുക്കിയ വ്യവസ്ഥകളും മാനദണ്ഡങ്ങളും പ്രഖ്യാപിച്ചത്. പരിഷ്‌ക്കരിച്ച നടപടിക്രമങ്ങൾ അനുസരിച്ച് പൊതു, സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ഇലക്ട്രോണിക് തൊഴിൽ കരാറിലെ വ്യവസ്ഥകൾക്ക് വിധേയമായാണ് കുടുംബങ്ങളെ സ്‌പോൺസർ ചെയ്യാൻ കഴിയുക. പുതിയ നിബന്ധനകളും ചട്ടങ്ങളും അറിയാം

കുടുംബ റസിഡൻസി വീസ: പൊതു വ്യവസ്ഥ
∙ അപേക്ഷ നൽകുമ്പോൾ അപേക്ഷകന്റെ ആൺമക്കൾക്ക് 25 വയസ്സിൽ കൂടാൻ പാടില്ല. പെൺമക്കൾ അവിവാഹിതരായിരിക്കണം.
∙ നിർബന്ധിത വിദ്യാഭ്യാസ പ്രായപരിധിയിലുള്ള (6 – 18 വയസുവരെ) കുട്ടികൾക്ക് ഖത്തറിന് അകത്തോ പുറത്തോ വിദ്യാഭ്യാസം നൽകുന്നുണ്ടെന്ന് സാക്ഷ്യപ്പെടുത്തണം. ഖത്തറിന് പുറത്തെ സ്‌കൂളുകളിലാണ് പഠിക്കുന്നതെങ്കിൽ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പ്ലാറ്റ്‌ഫോം മുഖേന സ്‌കൂൾ പ്രവേശനത്തിന്റെ തെളിവ് ഹാജരാക്കണം. റസിഡൻസി പെർമിറ്റിന് അപേക്ഷിക്കുമ്പോഴും പുതുക്കുമ്പോഴും ഈ തെളിവ് ഹാജരാക്കണം. 
∙ റസിഡൻസി വീസയിൽ രാജ്യത്തേക്ക് പ്രവേശിക്കുന്ന തീയതി മുതൽ കുടുംബത്തിന് ഹെൽത്ത് ഇൻഷുറൻസ് നിർബന്ധമാണ്. 
∙ മെട്രാഷ് 2 മുഖേന വേണം അപേക്ഷ നൽകാൻ.

സർക്കാർ, അർധ സർക്കാർ ജീവനക്കാർക്ക്
∙ കുറഞ്ഞത് 10,000 റിയാൽ ശമ്പളം ഉണ്ടാകണം. 
∙ കമ്പനി മുഖേനയുള്ള താമസസൗകര്യം ഉണ്ടായിരിക്കണം. 

സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക്
∙ ടെക്‌നിക്കൽ അല്ലെങ്കിൽ വിദഗ്ധ മേഖലകളിൽ (ലേബർ ഇതര) ജോലിയുള്ളവരാകണം. 
∙ 10,000 റിയാലിൽ കുറയാത്ത ശമ്പളം വേണം. 6,000 റിയാൽ ശമ്പളമുള്ളവരാണെങ്കിൽ കമ്പനിയുടെ കീഴിൽ കുടുംബത്തിനുള്ള താമസസൗകര്യം ഉണ്ടായിരിക്കണം. കുടുംബ വീസ സംബന്ധിച്ച് തൊഴിൽ കരാറിൽ രേഖപ്പെടുത്തിയിട്ടുണ്ടാകണം. 

കുടുംബ സന്ദർശക വീസ
∙ ലേബർ ഇതര വിഭാഗത്തിൽ ജോലി ചെയ്യുന്നവർ ആയിരിക്കണം അപേക്ഷകർ.
∙ അപേക്ഷകന് കുറഞ്ഞത് 5,000 റിയാൽ ശമ്പളം ഉണ്ടായിരിക്കണം. 
∙ അപേക്ഷകന്റെ ഏറ്റവും അടുത്ത ബന്ധു ആയിരിക്കണം. 
∙ സന്ദർശകർക്ക് പ്രായപരിധിയില്ല.
∙ ബന്ധപ്പെട്ട കമ്പനി അതോറിറ്റികളുടെ അംഗീകാരത്തോടെ കുടുംബത്തിനുള്ള താമസസൗകര്യം ഉണ്ടായിരിക്കണം.
∙ ഖത്തറിൽ താമസിക്കുന്ന കാലം മുഴുവനും സന്ദർശകർക്ക് ഹെൽത്ത് ഇൻഷുറൻസ് ഉണ്ടായിരിക്കണം.
∙ മെട്രാഷ് 2 മുഖേന വേണം അപേക്ഷ നൽകാൻ.

English Summary:

Qatar Ministry of Interior revised regulations for family residency

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com