ADVERTISEMENT

അബുദാബി ∙ പുതുക്കി പണിയുന്ന അബുദാബി സെൻ്റ് ജോർജ് ഓർത്തഡോക്സ് ദേവാലയത്തിന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ സഹായഹസ്തം.  ദേവാലയത്തിന് 10 ലക്ഷം ദിർഹമാണ് (2.25 കോടി രൂപ) യൂസഫലി നൽകിയത്.  

ഭദ്രസനാധിപൻ യാക്കൂബ് മാർ ഏലിയാസ് മെത്രപ്പൊലീത്ത അബുദാബിയിൽ നടന്ന ചടങ്ങിൽ വച്ച് യൂസഫലിയിൽ നിന്നും ചെക്ക് ഏറ്റുവാങ്ങി. അബുദാബി സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രൽ വികാരി ഫാദർ എൽദോ എം. പോൾ, സഹവികാരി ഫാദർ മാത്യൂ ജോൺ, ദേവാലയ നിർമാണ കമ്മിറ്റി ജനറൽ കൺവീനർ ഇട്ടി പണിക്കർ, ഫിനാൻസ് കൺവീനർ ജോൺസൺ കാട്ടൂർ, ട്രസ്റ്റി റോയ് മോൻ ജോയ്, സെക്രട്ടറി ജോർജ്ജ് വർഗീസ് എന്നിവരും പങ്കെടുത്തു.

വിവിധ മതവിശ്വാസങ്ങളിപ്പെട്ടവർക്ക് സാഹോദര്യത്തോടെയും സഹകരണത്തോടെയും കഴിയുവാനുള്ള സാഹചര്യമാണ് യുഎഇ ഭരണാധികാരികൾ ഒരുക്കുന്നതെന്ന് യൂസഫലി പറഞ്ഞു. മലങ്കര ഓർത്തഡോക്സ് സഭയ്ക്ക് യൂസഫലി നൽകി വരുന്ന സേവനങ്ങൾ യാക്കൂബ് മാർ ഏലിയാസ് മെത്രാപ്പൊലീത്ത അനുസ്മരിച്ചു. യൂസഫലി നടത്തുന്ന മാനുഷിക പ്രവൃത്തികൾ ശ്രേഷ്ഠവും അനുകരണീയവുമാണ്. അടുത്ത വർഷം മേയിൽ നിർമാണം പൂർത്തിയാക്കി  ദേവാലയം തുറന്ന് കൊടുക്കുവാനാണ് ഉദ്ദേശിക്കുന്നതെന്നും മെത്രാപ്പൊലീത്ത അറിയിച്ചു. ഓർത്ത്ഡോക്സ് സഭയുടെ സ്നേഹോപഹാരം അദ്ദേഹം യൂസഫലിക്ക് നൽകി.

രാഷ്ട്രപിതാവായ  ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ 1970 ൽ തറക്കല്ലിട്ട് നിർമാണം പൂർത്തിയാക്കിയ ദേവാലയമാണ് ഇപ്പോൾ പുതുക്കിപ്പണിയുന്നത്. 12,000 ചതുരശ്രയടി വിസ്തീർണ്ണത്തിൽ നിർമാണം പുരോഗമിക്കുന്ന ദേവാലയത്തിൽ ആയിരത്തിലേറെ പേർക്ക്  പ്രാർഥനാ സൗകര്യമുണ്ട്.

English Summary:

Yusuff Ali donates 2.25 crores for Abu Dhabi St. George Orthodox Church

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com