ADVERTISEMENT

ദുബായ് ∙ യുഎഇ യുടെ 52–ാം ദേശീയ ദിനത്തോടനുബന്ധിച്ച് ദുബായ് കെഎംസിസി കാസർകോട് ജില്ലാ കമ്മിറ്റി  മെഗാ രക്തദാന ക്യാംപ് നടത്തി.  യുഎഇ കെഎംസിസി ഉപദേശക സമിതി ചെയർമാൻ ഷംസുദ്ദീൻ ബിൻ മുഹിയുദ്ദീൻ  ഉദ്ഘാടനം ചെയ്തു. ദുബായ് ആരോഗ്യവിഭാഗവുമായി സഹകരിച്ച് കൈൻഡ്നെസ്സ് ബ്ലഡ് ഡോണേഷൻ ടീമുമായി ചേർന്നായിരുന്നു ക്യാംപ്.

ബ്ലഡ് ഡോണേഷൻ സെന്ററിന്റെ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ജില്ലാ കെ.എം.സി.സി പ്രസിഡന്റ് അബ്ദുള്ള ആറങ്ങാടി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജന സെക്രട്ടറി സലാം കന്യാപ്പാടി, പി. എ. സൽമാൻ, എം. സി. ഹുസൈനാര് ഹാജി, ഹംസ തൊട്ടി, അഡ്വ. ഇബ്രാഹിം ഖലീൽ. ഒ. കെ. ഇബ്രാഹിം, ഹസൻ ചാലിൽ .ടി.ആർ ഹനീഫ് ,അഫ്സൽ മെട്ടമ്മൽ, റഷീദ് ഹാജി കല്ലിങ്കാൽ, റാഫി പള്ളിപ്പുറം, സി.എച്ച് നൂറുദ്ദീൻ, കെ. പി. അബ്ബാസ് കളനാട്, സലാം തട്ടാനിച്ചേരി, ഹസൈനാർ ബീഞ്ചന്തടുക്ക, യൂസുഫ് മുക്കൂട്, ഫൈസൽ മുഹ്സിൻ ഫൈസൽ പട്ടേൽ, ഇസ്മായിൽ നാലാംവാതുക്കൽ, ഇബ്രാഹിം ബേരികെ,. സി. ബഷീർ പള്ളിക്കര ,ഷാജഹാൻ കാഞ്ഞങ്ങാട് .ബഷീർ പാറപ്പള്ളി , ഷബീർ കൈതക്കാട് ഷിഹാബ് തെരുവത്ത് തുടങ്ങിയവർ നേതൃത്വം നൽകി.

English Summary:

Mega Blood Donation Camp was Conducted in Dubai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com