ഖത്തര്‍ സംസ്‌കൃതി ഓപ്പണ്‍ കാരംസ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു
Mail This Article
ദോഹ∙ ഖത്തര്‍ സംസ്‌കൃതി ഓപ്പണ്‍ കാരംസ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു.ഓള്‍ഡ് ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍ നടന്ന ടൂര്‍ണമെന്റ് സംസ്‌കൃതി ജനറല്‍ സെക്രട്ടറി എ.കെ.ജലീല്‍ ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ ഇതിഹാസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രസിഡന്റ് അഹമ്മദ് കുട്ടി, കേരള ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ ഇ.എം സുധീര്‍, ലോകകേരള സഭാഗം എ.സുനില്‍, ഒകെ.സന്തോഷ്, സ്‌പോര്‍ട്‌സ് കണ്‍വീനര്‍ ശ്രീജിത്ത്, സിദ്ദീഖ് കെ.കെ, യൂണിറ്റ് സെക്രട്ടറി മുത്തു ഒറ്റപ്പാലം എന്നിവര്‍ പ്രസംഗിച്ചു.
ചടങ്ങില്‍ കോഡിനേറ്റര്‍ അഫ്‌സല്‍ യൂസഫിനെ ഖത്തര്‍ സംസ്‌കൃതി അഭിനന്ദിച്ചു. മത്സരത്തില്‍ ഡബിള്‍സ് ഒന്നാം സ്ഥാനം അബ്ദുല്‍ സലാം-മൊയ്ദീന്‍ സുലൈമാന്‍ സഖ്യവും രണ്ടാം സ്ഥാനം ജിജി പി.കെ-ഉബൈദ് (കുവൈറ്റ് കല) സഖ്യവുമാണ് നേടിയത്. സിംഗിള്‍സ് ഒന്നും സ്ഥാനം മഹാരാഷ്ട്ര സ്വദേശികളായ റാഷിദ് ഖാനും രണ്ടാം സ്ഥാനം ഖലീല്‍ ഖാനും നേടി. വിജയികള്‍ക്കുള്ള ട്രോഫിയും മെഡലും ക്യാഷ് പ്രൈസും ഐസിസി മുംബൈ ഹാളില്‍ നടന്ന ചടങ്ങില്‍ സംസ്‌കൃതി നേതാക്കള്‍ സമ്മാനിച്ചു.