ഫോക്കസ് പ്രീമിയർ ലീഗ് -23 നാളെ
Mail This Article
×
അബുദാബി ∙ ഫോക്കസ് പ്രീമിയർ ലീഗ് -2023 ഫുട്ബോൾ ടൂർണമെന്റിന്റെ ട്രോഫി കെഎംസി സി സംസ്‌ഥാന വൈസ് പ്രസിഡൻറ് റഷീദ് പട്ടാമ്പി അനാവരണം ചെയ്തു. യുഎയിലെ 16 ടീമുകൾ മാറ്റുരക്കുന്ന സെവൻസ് ഫുട്ബോൾ ടൂർണമെന്റ് നാളെ(9) ഹുദരിയ്യാത്ത് 321 സ്റ്റേഡിയത്തിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
സ്വാഗത സംഘം രക്ഷാധികാരി അസ്‌ലം ചിറയ്ക്കൽപടി മുഖ്യാഥിതിയായിരുന്നു. ജനറൽ കൺവീനർ സാജിദ് മുസഫ്ഫ അധ്യക്ഷത വഹിച്ചു. പ്രീമിയർ ലീഗ് ഗ്രൂപ്പ് നിർണയ നറുക്കെടുപ്പിനു സ്വാഗത സംഘം ഭാരവാഹികളായ ഷിഹാബ് കരിമ്പനോട്ടിൽ, ഷഫീഖ് മഞ്ചേരി എന്നിവർ നേതൃത്വം നൽകി. നസീൽ, നബീൽ മുസഫ്ഫ , നൗഷാദ്, നിഷാദ്, ജാഫർ അബു ദാബി ,വിവിധ ടീം മാനേജർമാർ എന്നിവർ സംബന്ധിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.